-->
ബിഗ് ബോസ് മലയാളം സീസൺ ആറിൽ ഏറ്റവും ചർച്ച ചെയ്യപ്പെട്ട കോമ്പോകളിൽ ഒന്നായിരുന്നു ജാസ്മിൻ ജാഫർ- ഗബ്രി ജോഡി. ഫാൻസിനോളം തന്നെ ഹേറ്റേഴ്സിനെയും സമ്പാദിച്ച ഈ കൂട്ടുക്കെട്ട് ബിഗ് ബോസിനകത്തും സോഷ്യൽ മീഡിയയിലും വലിയ ചർച്ചയായിരുന്നു. എന്നാല്‍ ഷോയ്ക്ക് ശേഷവും ആ സൗഹൃദം മുന്നോട്ട് കൊണ്ടു പോവുകയാണ് ഇരുവരും.
ഇപ്പോള്‍ ജാസ്മിനൊപ്പമുളള ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് ഗബ്രി. താജിക്കിസ്ഥാനില്‍ അവധിയാഘോഷിക്കുകയാണ് ഇരുവരും. ചിത്രങ്ങള്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായികഴിഞ്ഞു.