Thursday, March 12, 2026 Last Updated 23 Min 10 Sec ago English Edition
Todays E paper
Ads by Google
Saturday 14 Jun 2025 02.35 PM

ലോക രക്തദാനദിനം:ഇന്ത്യന്‍ എംബസി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു; ക്യാമ്പ് കുവൈത്ത് ആരോഗ്യമന്ത്രി ഉദ്ദ്ഘാടനം ചെയ്തു

Blood Camp

കുവൈത്ത്‌സിറ്റി: ലോക രക്തദാനദിനത്തോടനുബന്ധിച്ച് കുവൈറ്റിലെ ഇന്ത്യന്‍ എംബസി, ഇന്ത്യന്‍ ഡോക്‌ടേഴ്‌സ് ഫോറവുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

Blood Camp

ഇന്ന് (ജൂണ്‍ 14)രാവിലെ അല്‍ അദാന്‍ ആശുപത്രിയില്‍ നടന്ന ക്യാമ്പ് കുവൈത്തിലെ ഇന്ത്യന്‍ അംബാസഡര്‍ ആദര്‍ശ് സ്വൈകയുടെ സാന്നിധ്യത്തില്‍ കുവൈത്ത് ആരോഗ്യ വകുപ്പ്മന്ത്രി ഡോ. അഹമ്മദ് അബ്ദുല്‍ വഹാബ് അല്‍ അവാധി ഉദ്ഘാടനം ചെയ്തു.
Blood Camp

ഡോ. റീം അല്‍ റഡ്വാന്‍, ഡോ. ഹനാന്‍ അല്‍ അവാധി,ഇന്ത്യന്‍ ഡോക്ടസ് ഫോറത്തിലെ മുതിര്‍ന്ന അംഗങ്ങളും സംബന്ധിച്ചു.
ഇന്ത്യന്‍ എംബസിയും ഡോക്‌ടേഴ്‌സ് ഫോറവുമായി സഹകരിച്ച് നിരവിധ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്.കഴിഞ്ഞ വര്‍ഷം മാത്രം
കുവൈത്തിലെ വിവിധ ഇന്ത്യന്‍ കമ്മ്യൂണിറ്റിയിലുള്ള അസോസിയേഷനുകള്‍ 50-ലധികം രക്തദാന ക്യാമ്പുകള്‍ നടത്തിയതായി എംബസി വാര്‍ത്താകുറുപ്പില്‍ അറിയിച്ചു.
Blood Camp

രക്തദാന ക്യാമ്പുകള്‍ക്ക് പുറമെ, കുവൈത്തിലെ ഇന്ത്യന്‍ സമൂഹത്തിന്റെ പിന്തുണയോടെ ഇന്ത്യന്‍ എംബസി കുവൈത്തില്‍ പരിസ്ഥിതി സംരക്ഷണത്തിനും സുസ്ഥിരതയ്ക്കുമായി വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കല്‍, ബീച്ച് വൃത്തിയാക്കല്‍ തുടങ്ങി വിവിധ പരിപാടികളും സംഘടിപ്പിച്ച് വരുന്നു.

Ads by Google
Ads by Google
TRENDING NOW