-->
കുവൈറ്റ് സിറ്റി: നാഷണലിസ്റ്റ് കോൺഗ്രസ്സ് പാർട്ടിയുടെ (എൻ സി പി- എസ് പി) യുടെ ഇരുപത്തിയാറാമത് സ്ഥാപക ദിനത്തോട നുബന്ധിച്ച് ഓവർസീസ് എൻ സി പി കുവൈറ്റ് കമ്മിറ്റി സ്ഥാപക ദിനാഘോഷം സംഘടിപ്പിച്ചു. അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ വെച്ച് നടന്ന പരിപാടിയിൽ ഓവർസീസ് എൻ സി പി നാഷണൽ ട്രഷറർ ബിജു സ്റ്റീഫൻ സ്വാഗതം പറഞ്ഞു. ഓവർസീസ് എൻസിപി കുവൈറ്റ് പ്രസിഡൻറ് ജീവസ് എരിഞ്ചേരി അദ്ധ്യക്ഷത വഹിച്ചു. ചടങ്ങ് എൻ സി പി - എസ് പി ഓവർസീസ് സെൽ ദേശീയ അധ്യക്ഷനും പ്രവർത്തക സമിതി അംഗവുമായ ഫ്രാൻസീസ് ഉദ്ഘാടനം നിർവഹിച്ചു .