-->
കുവൈറ്റ് സിറ്റി : ശാരോന്‍ ഫെലോഷിപ്പ് ചര്‍ച്ച് എബനേസര്‍ കുവൈറ്റ് ''ടാലന്റ് ടെസ്റ്റ് 2025' സംഘടിപ്പിച്ചു.
ശനിയാഴ്ച രാവിലെ അബ്ബാസിയ എബനേസര്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി പാസ്റ്റര്‍ സാം കെ. തോമസ് ഉദ്ദ്ഘാടനം ചെയ്തു. ബേത്ത്-സെദ, ബേത്ത്-ഏല്‍, ബേത്ത്-ലഹേം എന്നീ മേഖലകളിലായി 15 ഇനങ്ങളിലായിട്ടാണ് മല്‍സരങ്ങള്‍ അരങ്ങേറിയത്. ടീം ബേത്ത്-ഏല്‍ വിജയികളായി. പുരുഷ വിഭാഗത്തില്‍ ഹാന്‍സണ്‍ ബ്ലെസ്സന്‍ ദാനിയേലും, വനിതാ വിഭാഗത്തില്‍ നവോമി ജോര്‍ജ് ഇട്ടിയും വിജയം കൈവരിച്ചു.
ഡെന്നിസ് തോമസ്, മനോജ് മാത്യു, ജെനോ ജോര്‍ജ്, ബിജി ജോര്‍ജ്, ജീവാ തോമസ്, ഷൈനി സജി എന്നിവര്‍ നേതൃത്വം നല്‍കി.