Wednesday, March 11, 2026 Last Updated 36 Min 56 Sec ago English Edition
Todays E paper
Ads by Google
Tuesday 03 Jun 2025 09.55 PM

50 വര്‍ഷം കുവൈത്ത് പ്രവാസം;റെയ്ച്ചല്‍ ഫെര്‍ണാണ്ടസിനെ ട്രാക്ക് വനിതാവേദി ആദരിച്ചു

TRAK

കുവൈത്ത് സിറ്റി : അര നൂറ്റാണ്ടായി കുവൈത്തില്‍ പ്രവാസ ജീവിതം നയിക്കുന്ന റെയ്ച്ചല്‍ ഫെര്‍ണാണ്ടസിന് തിരുവനന്തപുരം നോണ്‍ റെസിഡന്‍സ് അസോസിയേഷന്‍ ഓഫ് കുവൈത്ത് ( ട്രാക്ക് ) വനിതാവേദി ആദരിച്ചു.
സാമൂഹിക പ്രവര്‍ത്തകയും 50 വര്‍ഷത്തിലേറെ കുവൈത്തില്‍ കഴിയുന്ന റെയ്ച്ചല്‍ ഫെര്‍ണാണ്ടസിനെ വനിത വേദി പ്രസിഡന്റും വനിത വേദി ജനറല്‍ സെക്രട്ടറിയും ചേര്‍ന്ന് പൊന്നാട അണിയിച്ചാണ് ആദരിച്ചത്. ലോക കേരള സഭ അംഗം ആര്‍.നാഗനാഥന്‍ റെയ്ച്ചല്‍ ഫെര്‍ണാണ്ടസിന് സ്‌നേഹോപഹാരം നല്‍കി .
വനിതാവേദിയുടെ ആഭിമുഖ്യത്തില്‍ 'പായസ മത്സരവും നോര്‍ക്ക പ്രവാസി ബോധവത്ക്കരണവും ' പരിപാടിയില്‍ വച്ചായിരുന്നു ആദരവ്.
ട്രാക്ക് വനിത വേദി പ്രസിഡന്റ് പ്രിയ രാജ് അധ്യക്ഷത വഹിച്ചു.
വനിത വേദി ജനറല്‍ സെക്രട്ടറി സരിത ഹരിപ്രസാദ് സ്വാഗതം ആശംസിച്ചു. ലോക കേരള സഭ അംഗം.നാഗനാഥന്‍ പ്രവാസി ക്ഷേമ നിധി പദ്ധതികളെ കുറിച്ചും പ്രവാസി പെന്‍ഷനെ കുറിച്ചും സംസാരിച്ചു.

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ആയിട്ട് പ്രത്യേക Quiz കോമ്പറ്റിഷനും സംഘടിപ്പിക്കുകയുണ്ടായി
1, 2 , 3 മത്സര വിജയികളായ രസനാ, ബബിത, അമ്പിളി എന്നിവര്‍ക്ക് ആര്‍.നാഗനാഥന്‍, ട്രാക്ക് ജനറല്‍ സെകട്ടറി രാധാകൃഷ്ണന്‍ ,ട്രാക്ക് വനിത സെക്രട്ടറി ജോബി എന്നിവര്‍ സമ്മാനങ്ങള്‍ നല്‍കി. ട്രാക്ക് ജനറല്‍ സെക്രട്ടറി .രാധ കൃഷ്ണനും, മുന്‍ കൗണ്‍സിലറുമായ ബെര്‍ട്ടില്‍ പരിപാടിക്ക് ആശംസകള്‍ നേര്‍ന്നു.
വനിത വേദി സെക്രട്ടറി ജോബി പരിപാടി ആംഗറി ഗ് ചെയ്യുകയും വനിത വേദി സെക്രട്ടറി അനു അയ്യപ്പന്‍ നന്ദിയുംരേഖപ്പെടുത്തി.

Ads by Google
Ads by Google
TRENDING NOW