Friday, March 13, 2026 Last Updated 5 Min 29 Sec ago English Edition
Todays E paper
Ads by Google
Friday 30 May 2025 12.38 PM

ലണ്ടന്‍ ട്യൂബിലിരുന്ന് കൈകൊണ്ട് ബിരിയാണി കഴിച്ചു: യുവതിയെ അനുകൂലിച്ചും പ്രതികൂലിച്ചും നെറ്റീസണ്‍സ്

video, woman, train, london, eating, hand

ലണ്ടന്‍: ലണ്ടന്‍ ട്യൂബില്‍ യാത്ര ചെയ്യുന്നതിനിടെ കൈകൊണ്ട് ബിരിയാണി കഴിക്കുന്നതിനിടെ മൊബൈല്‍ ഫോണില്‍ സംസാരിക്കുന്ന യുവതിയുടെ വിഡിയോ സമൂഹമാധ്യമത്തില്‍ വൈറലാകുന്നു. യുവതിയെ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകള്‍ രംഗത്ത് എത്തിയതോടെയാണ് വിഡിയോ ശ്രദ്ധനേടിയത്. കൈ ഉപയോഗിച്ച് ആഹാരം കഴിക്കുന്നതിനെയാണ് പലരും വിമര്‍ശിക്കുന്നത്. യുവതിയുടെ സമീപം ഫൂഡ് ബാഗും ഇരിപ്പുണ്ടായിരുന്നു.

വിഡിയോ കണ്ട ചിലര്‍ യുവതിയെ പരിഹസിച്ചപ്പോള്‍, മറ്റു ചിലര്‍ യുവതിയെ കാണാന്‍ ഇന്ത്യക്കാരിയെപ്പോലെ തോന്നുന്നു എന്ന് അഭിപ്രായപ്പെട്ടു. ഒരേ സമയം പല കാര്യങ്ങള്‍ ചെയ്യുന്ന യുവതിയുടെ കഴിവിനെ ചിലര്‍ പ്രശംസിച്ചു. എന്നാല്‍, യുകെയില്‍ ഇപ്പോള്‍ ആരോഗ്യത്തിനും ശുചിത്വത്തിനും മതിയായ പ്രാധാന്യം നല്‍കുന്നില്ലെന്ന് പരിഹസിച്ചവരുമുണ്ട്. ട്രെയിനുകളില്‍ ബര്‍ഗറും ചിപ്‌സും കഴിക്കുന്നവരും ചിക്കനും കബാബും കഴിക്കുന്നവരും കൈ ഉപയോഗിക്കാറുണ്ടെന്നും, എന്നാല്‍ ഇരുനിറമുള്ള ഒരു യുവതി ഇത് ചെയ്തപ്പോള്‍ മാത്രം പ്രശ്‌നമാക്കുന്നതെന്താണെന്നും ചിലര്‍ വിമര്‍ശിച്ചു. ഇതോടെ വിഷയം ഒരു സാമൂഹിക ചര്‍ച്ചയായി മാറുകയായിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW