-->
കുവൈത്ത്സിറ്റി: തീവ്രവാദത്തെ ശക്തിയോടും ഐക്യത്തോടെ വിട്ടുവീഴ്ച ഇല്ലാതെ നേരിടുമെന്ന് കുവൈത്തില്‍ സന്ദര്‍ശനം നടത്തുന്ന ഇന്ത്യന്‍ പാര്‍ലമെന്ററി പ്രതിനിധി സംഘത്തിന്റെ തലവന്‍ ബൈജയന്ത് പാണ്ഡ എം പി.
ഭീകര പ്രവര്‍ത്തന ഭീഷണികള്‍ നേരിടാന്‍ കാത്തിരിക്കുന്നതിനു പകരം നേരിട്ട് പ്രതികരിക്കുക എന്ന നയമാണ് ഇന്ത്യ പുതുതായി സ്വീകരിച്ചിരിക്കുന്നത്.
പാകിസ്ഥാന്‍ ഇന്ത്യയിലെ സാധാരണ ജനങ്ങള്‍ ലക്ഷ്യമാക്കിയാണ് ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.ഇത് ആവര്‍ത്തിക്കാന്‍ അനുവദിക്കില്ല.ഇന്ത്യ-പാക് തര്‍ക്കം ആഭ്യന്തരമാണ്.അതില്‍ മറ്റാരെയും ഇടപ്പെടാന്‍ അനുവദിക്കില്ല.
പ്രശനമുണ്ടായാല്‍ അത് തീര്‍ക്കാന്‍ ഇന്ത്യയ്ക്ക് അറിയാമെന്ന് കുവൈത്തില്‍ മാധ്യപ്രവര്‍ത്തകരോടെ സംസാരിക്കവേ ബൈജയന്ത് പാണ്ഡ എം പി പറഞ്ഞു.
സമാധാനവും സന്തോഷവുമാണ് ഇന്ത്യ ആഗ്രഹിക്കുന്നത്.അതിന് തടസമുണ്ടാകാന്‍ അനുവദിക്കില്ല.തടസക്കാര്‍ക്ക് എതിരെ പുതിയ നീക്കം ആരംഭിച്ചിട്ടുണ്ട്.
വ്യാപാരം, കപ്പല്‍ ഗതാഗതം, ജലം, വിസ എന്നീ മേഖലകളില്‍ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തുക എന്നതാണ് ഇതില്‍ പ്രധാനം.