Saturday, March 14, 2026 Last Updated 40 Min 5 Sec ago English Edition
Todays E paper
Ads by Google
Saturday 24 May 2025 03.25 PM

അസമില്‍ പുതുതായി നിര്‍മ്മിച്ച റെയില്‍വേ പാലത്തിലൂടെ നടന്നുനീങ്ങുന്ന കാട്ടാന: വീഡിയോ വൈറല്‍

elephant, cross, new, bridge, railway, asam

അസമിലെ ഗോള്‍പാറയില്‍ പുതുതായി നിര്‍മ്മിച്ച ഹരിമുര റെയില്‍വേ പാലത്തിലൂടെ ഒരു കാട്ടാന നടക്കുന്നതിന്റെ വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. നിറഞ്ഞെഴുകുന്ന നദിക്ക് കുറുകെ പണിത റെയില്‍വേ പാതയിലൂടെയാണ് ആനയുടെ നടത്തം. അത്യാവശ്യം വേഗത്തിലാണ് നടക്കുന്നതെങ്കിലും ഭയപ്പെട്ടുള്ള ഓട്ടമൊന്നുമല്ല അതെന്ന് വ്യക്തം.

ആന പാലം നടന്ന് പോകുന്ന വീഡിയോ പകര്‍ത്തിയിരിക്കുന്നത് പഴയ പലാത്തില്‍ നിന്നിരുന്നവരാണ്. വീഡിയോ വളരെ വേഗം സമൂഹ മാധ്യമങ്ങളില്‍ വൈറലായി. വീഡിയോയ്ക്ക് ഒപ്പമുള്ള കുറിപ്പില്‍ ആനകള്‍ ഈ പ്രദേശത്ത് പതിവായി സന്ദര്‍ശിക്കാറുണ്ടെന്ന് വ്യക്തമാക്കി. വെള്ളം കുടിക്കാനും കുളിക്കാനും മോര്‍ണായിയിലെ പദം പുഖ്രിയിലും ഹരിമുരയ്ക്കടുത്തുള്ള ജിനാരി നദിയിലും പതിവായി സന്ദര്‍ശിക്കാറുണ്ടെന്നും കുറിപ്പില്‍ പറയുന്നു.

വീഡിയോ വൈറലായതിന് പിന്നാലെ ആനയെ കുറിച്ചും അതുവഴി വരാനുള്ള വണ്ടിയെ കുറിച്ചും നിരവധി പേര്‍ ആശങ്കപ്പെട്ടു. ട്രെയിന്‍ ഇടിച്ചാണ് ഇന്ത്യയില്‍ ആനകള്‍ കൂടുതലായും കൊല്ലപ്പെടുന്നതെന്ന് ചിലര്‍ ചൂണ്ടിക്കാണിച്ചു. മറ്റ് ചിലര്‍ റെയില്‍ പാലത്തിന് മുകളിലെ ഹൈ ടെന്‍ഷന്‍ ഇലക്ട്രിക് ലൈനിനെ കുറിച്ച് ആശങ്കപ്പെട്ടു. ആസൂത്രണമില്ലാത്ത വികസനം വന്യജീവികളുടെ വംശ പരമ്പരയെ തന്നെ ഇല്ലാതാക്കുന്നുവെന്നായിരുന്നു മറ്റ് ചിലരുടെ ആശങ്ക. ചിലര്‍ ആന നടന്നത് കൊണ്ട് പാലത്തിന് ബലമുണ്ടെന്ന് തെളിഞ്ഞതായി തമാശ പറഞ്ഞു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW