Thursday, March 12, 2026 Last Updated 58 Min 34 Sec ago English Edition
Todays E paper
Ads by Google
Friday 02 Jan 2026 09.16 AM

ആരും കണ്ടുപിടിക്കില്ലെന്ന് കരുതിയോ? റെക്കോര്‍ഡ് ചെയ്യാനായി സ്ഥാപിച്ച ക്യമാറ തകര്‍ത്ത് കാട്ടാന: ബുദ്ധി അപാരമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥന്‍

wild, elephant, explore, camera, record

സോഷ്യല്‍ മീഡിയയില്‍ അടുത്തിടെ വൈറലായ ഒരു ആനയെ സംബന്ധിക്കുന്ന വീഡിയോയാണ് നെറ്റീസണ്‍സിനിടയില്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ആനയുടെ ബുദ്ധിശക്തി എടുത്തുകാണിക്കുന്ന വീഡിയോയില്‍ തന്നെ റെക്കോര്‍ഡ് ചെയ്ത ക്യാമറ എങ്ങനെയാണ് ആന തകര്‍ക്കുന്നത് എന്നാണ് കാണുന്നത്. ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് (ഐഎഫ്എസ്) ഓഫീസറായ പര്‍വീണ്‍ കസ്വാനാണ് 28 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.

പങ്കുവച്ച വീഡിയോയില്‍, ദൂരെ നിന്നുതന്നെ ക്യാമറ കണ്ട കാട്ടാന ക്യാമറയ്ക്ക് നേരെ ചാടിവീഴുന്നതും അതില്‍ ഇടിക്കുന്നതുമാണ് കാണുന്നത്. ക്യാമറ നിലത്തു വീണശേഷം, ലക്ഷ്യം പൂര്‍ത്തിയാക്കിയെന്നതു പോലെ അവിടെ ശാന്തമായി നടക്കുന്ന ആനയേയും കാണാം. 'സ്വകാര്യത വളരെ പ്രധാനമാണ്!! ഈ ആന അസ്വാഭാവികമായ എന്തോ ഒരു സജ്ജീകരണം (ഒരു ക്യാമറ) ശ്രദ്ധിച്ച ഉടനെ അത് അവിടെനിന്നും നീക്കം ചെയ്യാന്‍ തീരുമാനിച്ചിരിക്കയാണ്. ആന എത്ര ബുദ്ധിമാനാണ്' എന്നാണ് വീഡിയോയ്‌ക്കൊപ്പം കസ്വാന്‍ കുറിച്ചിരിക്കുന്നത്.

ആനകളുടെ എണ്ണത്തെയും ആവാസവ്യവസ്ഥയേയും കുറിച്ച് പഠിക്കുന്നതിനായി ഐആര്‍, വൈറ്റ് ഫ്‌ലാഷ് ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും നിലവില്‍, നാഷണല്‍ പാര്‍ക്കില്‍ ഇതുപോലെ 210 ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട് എന്നും കസ്വാന്‍ പറയുന്നു. മാത്രമല്ല, ആന സംഗതി ക്യാമറ തകര്‍ക്കാനുള്ള ശ്രമമൊക്കെ നടത്തിയെങ്കിലും അതില്‍ നിന്നുള്ള വീഡിയോ തിരികെ എടുക്കാന്‍ സാധിച്ചിട്ടുണ്ട്. ആ വീഡിയോയാണ് ഷെയര്‍ ചെയ്തിരിക്കുന്നതും. നമ്മുടെ നാഷണല്‍ പാര്‍ക്കില്‍ 20,000 ഹെക്ടറിലധികം ഭൂമി ക്യാമറയില്‍ കാണാമെന്നും കസ്വാന്‍ പറയുന്നു. വീഡിയോ വളരെ പെട്ടെന്നാണ് ശ്രദ്ധയാകര്‍ഷിച്ചത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW