-->
രസകരമായ ഒട്ടനവധി വീഡിയോകള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലാകാറുണ്ട്. ഇപ്പോഴിതാ ഒരു കെഎസ്ആര്‍ടിസി ബസ് തള്ളുന്ന കാട്ടാനയുടെ വീഡിയോയാണ് നെറ്റീസണ്‍സിനിടയില്‍ ശ്രദ്ധ നേടുന്നത്. മൂന്നാറിലേക്ക് പോകുന്ന ബസാണ് വഴിയില്‍ വച്ച് കാട്ടാന തള്ളുന്നത്. 'സ്വന്തം വണ്ടി ആയിപ്പോയില്ലേ തല്ലിക്കൊടുക്കാം' എന്ന അടിക്കുറിപ്പോടെ ഇന്‍സ്റ്റഗ്രാമിലാണ് വീഡിയോ പങ്കുവച്ചിരിക്കുത്. ഏഴ് ലക്ഷത്തോളം പേരാണ് ഇതിനോടകം വീഡിയോ കണ്ടത്. നിരവധി കമന്റും ലഭിക്കുന്നുണ്ട്. മൂന്നാറിലെ കാട്ടാന പടയപ്പയാണ് വീഡിയോയില്‍ ഉള്ളതെന്നാണ് നിഗമനം.
'ഇപ്പോഴാണ് ആ പേര് ശരി ആയത്. ആനവണ്ടി', 'ലെ ആന :എന്റെ പേരും ഇട്ടു നാറ്റിക്കാന്‍ ഇറങ്ങിയിരിയുക ഒന്ന് തല്ലി കൊടുത്തേക്കാം', 'ലേ ആന : എന്റെ വണ്ടി റോഡില്‍ കിടന്നാല്‍ എനിക്കാണ് നാണക്കേട്.... തല്ലി കൊടുത്തേക്കാം', 'പടയപ്പാ ഓ ഇതാണോ കാര്യം ഇതിന്റെ ഗിയര്‍ബോക്‌സ് അഴിക്കണം', 'ആന സാര്‍ മാന്യനാണ്, പരോപകാരി ആണ്. കണ്ടില്ലേ വണ്ടി തളുന്നത്', 'എപ്പോളും ഞന്‍ ഉണ്ടായി എന്ന് വരില്ല ബാറ്ററി ഒന്ന് ചെക്ക് ചെയ്‌തേക്ക്', 'അവന്റെ ഉദ്ദേശം വേറെയാണ് ജീവനും കൊണ്ട് ഓടിക്കോട', 'ഒരമ്മക്ക് ജനിക്കാതെ കൂടെപ്പിറപ്പായവാരാ, ഒരുത്തന്‍ വഴിയിലായാല്‍ മറ്റേവന്‍ നോക്കിനില്‍ക്കില്ല ഒന്നുകില്‍ ഗ്ലാസ് കുത്തിപ്പൊട്ടിക്കും ഇല്ലെങ്കില്‍ ഇതുപോലെ തളി നീക്കും',' പടയപ്പാ ഓ ഇതാണോ കാര്യം ഇതിന്റെ ഗിയര്‍ബോക്‌സ് അഴിക്കണം' ഇങ്ങനെ പോകുന്നു കമന്റുകള്‍.