-->
ഉത്തര്‍പ്രദേശിലെ മഹാരാജ്ഗഞ്ചില്‍ കുളിമുറി വൃത്തിയാക്കുന്നതിനിടെ വാട്ടര്‍ ടാങ്കിനടിയില്‍ നിന്നും മറ്റുമായി ഉടമസ്ഥന്‍ കണ്ടെത്തിയത് എഴുപതിലധികം പാമ്പുകളെ. ഹാര്‍ഡി ഡോളി ഗ്രാമത്തിലാണ് സംഭവം. മറ്റ് വീടുകളില്‍ പാമ്പുകള്‍ കയറിയിട്ടുണ്ടെങ്കിലും ഇത്രയുമധികം പാമ്പുകള്‍ ഒരു വീട്ടില്‍ കാണുന്നത് ആദ്യമാണെന്ന് ഗ്രാമവാസികള്‍ പറയുന്നു. കുളിമുറി വൃത്തിയാക്കുന്നതിനിടെ എന്തോ ശബ്ദം കേട്ടാണ് ഉടമസ്ഥന്‍ വാട്ടര്‍ ടാങ്കിലേക്ക് ശ്രദ്ധിക്കുന്നത്. അതിനടിയില്‍ ഒരു പാമ്പ് ഒളിച്ചിരിക്കുന്നതായി കണ്ടു. കൂടുതല്‍ സൂക്ഷിച്ചുനോക്കിയപ്പോഴാണ് ഒന്നല്ല, ഒട്ടനവധി പാമ്പുകള്‍ ഉണ്ടെന്ന് മനസ്സിലായത്. ഉടന്‍തന്നെ അയല്‍വാസികളെ വിവരമറിയിച്ചു.
തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ വെള്ളംകെട്ടി നില്‍ക്കുന്ന വീടിന്റെ പല ഭാഗത്തും പാമ്പുകളെ കണ്ടെത്തി. ഇതോടെ വനംവകുപ്പിനെ വിവരമറിയിച്ചു. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ അവര്‍ എല്ലാ പാമ്പുകളെയും പിടികൂടി വനപ്രദേശത്ത് തുറന്നുവിട്ടു. നേപ്പാളിനോട് ചേര്‍ന്നുകിടക്കുന്ന ഈ പ്രദേശത്ത് കാടുകളുണ്ട്. ചൂട് കൂടുതലായതിനാല്‍ തണുപ്പും വെള്ളവും തേടി പാമ്പുകള്‍ ജനവാസമേഖലയിലേക്ക് എത്തിയതാകമെന്ന് കരുതുന്നു.
यूपी से दिल दहला देने वाली तस्वीर आई सामने, दहशत में पूरा इलाका !!महराजगंज में जहरीले सांपों से भरी मिली टंकी !!सोनौली कोतवाली क्षेत्र के हरदी डाली चौराहे पर वीरेंद्र गुप्ता के नवनिर्मित मकान के शौचालय की टंकी में सांपों का एक झुंड पाया गया. स्थानीय लोगों के मुताबिक, जब शौचालय… pic.twitter.com/GrK48zEdaC— MANOJ SHARMA LUCKNOW UP🇮🇳🇮🇳🇮🇳 (@ManojSh28986262) May 20, 2025