-->
കുവൈത്ത്സിറ്റി: കുവൈത്തിലെ മുൻനിര റീറ്റെയ്ൽ സ്ഥാപനമായ ഗ്രാൻഡ് ഹൈപ്പർ സൽവയിൽ പുതിയ ഔട്ട്‍ലറ്റ് തുറന്നു. സൽവ ബ്ലോക്ക് 5, സ്ട്രീറ്റ് 5 ലാണ് വിപുലമായ സൗകര്യങ്ങളോടു കൂടിയ ഔട്ട്‍ലറ്റ്. ഗ്രാൻഡ് ഹൈപ്പറിന്റെ 45ാമത് ഔട്ട്‍ലറ്റാണിത്.
ശൈഖ് ദാവൂദ് സൽമാൻ അസ്സബാഹ്, ഗ്രാൻഡ് ഹൈപ്പർ കുവൈത്ത് ചെയർമാൻ ജാസിം മുഹമ്മദ് ഖമീസ് അൽ ശർറാഹ് എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു.
റീജൻസി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ഡോ.അൻവർ അമീൻ ചേലാട്ട്, ഗ്രാൻഡ് ഹൈപ്പർ കുവൈത്ത് റീജിയണൽ ഡയറക്ടർ അയ്യൂബ് കച്ചേരി, സാദ് മുഹമ്മദ് സാദ് അൽ ഹമദ, സാലിം സാദ് സൽമാൻ അൽ ഹമദ, സി.ഇ.ഒ മുഹമ്മദ് സുനീർ, ഡി.ആർ.ഒ തഹ്‌സീർ അലി, ഗ്രാൻഡ് ഹൈപ്പർ കുവൈത്ത് സി.ഒ.ഒ മുഹമ്മദ് അസ്‌ലം ചേലാട്ട്,,ലാംകോ ഡയറക്ടർ അമാനുല്ല മറ്റ് മുതിർന്ന മാനേജ്മെന്റ് പ്രതിനിധികൾ, അഭ്യുദയകാംക്ഷികൾ എന്നിവർ പങ്കെടുത്തു.