-->
മുംബൈ :ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യയുടെ അണ്ടര്‍ 19 ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ് ബിസിസിഐ. ഇംഗ്ലണ്ട് പര്യടനത്തിനായുള്ള ഇന്ത്യന്‍ ടീമില്‍ മലയാളി ലെഗ് സ്പിന്നര്‍ മുഹമ്മദ് ഇനാന്‍ ഇടം പിടിച്ചു. ജൂണ്‍ 24 മുതല്‍ ജൂലയ് 23 വരെയാണ് മത്സരങ്ങള്‍ നടക്കുന്നത്.5 ഏകദിനങ്ങളും രണ്ട് ചതുര്‍ ദിന മത്സരങ്ങളുമായാണ് ടൂര്‍ണമെന്‍റ് ക്രമീകരിച്ചിരിക്കുന്നത്.
കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തിലും മുഹമ്മദ് ഇനാന്‍ ഇടംപിടിച്ചിരുന്നു. ഓസ്ട്രേലിയക്കെതിരായ അണ്ടര്‍-19 ടെസ്റ്റ്, ഏകദിന പരമ്പരയിൽ ഇനാൻ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ടെസ്റ്റ് മത്സരവും ഏകദിനവും ജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കിയപ്പോള്‍ നിര്‍ണ്ണായക ശക്തിയായത് മുഹമ്മദ് ഇനാന്‍റെ മിന്നുന്ന പ്രകടനമായിരുന്നു. ഏകദിനത്തില്‍ 6 വിക്കറ്റും ടെസ്റ്റില്‍ 16 വിക്കറ്റും നേടി മികച്ച പ്രകടനമാണ് ഇനാന്‍ ഈ മത്സരങ്ങളിലുടെനീളം പുറത്തെടുത്തത്.
ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ കൗമാര സെന്‍സേഷന്‍ ആയുഷ് മാത്രെയാണ് ടീമിനെ നയിക്കുന്നത്. രാജസ്ഥാന്‍ റോയല്‍സിന്റെ 'വണ്ടര്‍ ബോയ്' വൈഭവ് സൂര്യവംശിയും ഇത്തവണ ടീമിലിടം പിടിച്ചു.
🚨 𝗡𝗘𝗪𝗦 🚨India U19 squad for Tour of England announced.Details 🔽— BCCI (@BCCI) May 22, 2025
ഇന്ത്യ അണ്ടര്‍ 19 ടീം: ആയുഷ് മാത്രേ (ക്യാപ്റ്റന്‍), വൈഭവ് സൂര്യവംശി, വിഹാന്‍ മല്‍ഹോത്ര, മൗല്യരാജ്സിംഗ് ചാവ്ദ, രാഹുല്‍ കുമാര്‍, അഭിഗ്യാന്‍ കുണ്ടു (വൈസ് ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ഹര്‍വന്‍ഷ് സിംഗ് (വിക്കറ്റ് കീപ്പര്‍), ആര്‍ എസ് അംബ്രീഷ്, കനിഷ്‌ക് ചൗഹാന്‍, ഖിലാന്‍ പട്ടേല്‍, ഹെനില്‍ പട്ടേല്‍, യുധാവ് പട്ടേല്‍, മുഹമ്മദ് ഇനാന്‍, ആദിത്യ റാണ, അന്‍മോല്‍ജീത് സിംഗ്