-->
ആനകള്‍ തമ്മില്‍ പുലര്‍ത്തുന്ന ആഴമേറിയ ആത്മബന്ധത്തിനെ സൂചിപ്പിക്കുന്ന ഒട്ടനവധി ദൃശ്യങ്ങള്‍ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ വന്‍ ജനശ്രദ്ധ പിടിച്ചുപറ്റാറുണ്ട്. ആക്കൂട്ടത്തിലേക്ക് മറ്റൊന്ന് കൂടി ചേര്‍ക്കുകയാണ് ഐഎഎസ് ഓഫീസര്‍ സഞ്ജയ് കുമാര്‍. അദ്ദേഹം പങ്കുവച്ചൊരു ആനകളുടെ വീഡിയോ നിരവധി പേര്‍ പങ്കുവയ്ക്കുകയും അത് സമൂഹ മാധ്യമ ഹൃദയം കീഴടക്കുകയും ചെയ്തിരുന്നു. ആ വീഡിയോ മൂന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞ് മറ്റെരു ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ പങ്കുവച്ചപ്പോഴും സമൂഹ മാധ്യമ ഉപയോക്താക്കള്‍ ആ കഴ്ചയില്‍ വിസ്മയിച്ചു. ഒരു ആനക്കൂട്ടം തങ്ങളുടെ കൂട്ടത്തിലെ ഏറ്റവും ചെറിയവനായ കുട്ടിയാനയുടെ കുസൃതിത്തരങ്ങള്‍ക്ക് സംരക്ഷണ കവചമൊരുക്കി നിലകൊള്ളുന്നതാണ് വീഡിയോയിലുള്ളത്.
'ആനക്കുടുംബം വെള്ളക്കെട്ടില്‍ ഇടപെടുന്നത് കാണുന്നത് പ്രകൃതിയിലെ ഏറ്റവും മനോഹരമായ കാഴ്ചകളില്‍ ഒന്നാണ്. തറവാട്ടയ്‌ക്കൊപ്പമാകും അമ്മായിമാരുണ്ടാവുക. എല്ലാവരും ഒന്നിച്ച് ഒരു കുടുംബം പോലെ കഴിയുന്നു. ഒപ്പം കുട്ടികളെ എല്ലാവരും നോക്കുന്നു.' ഉത്തര്‍പ്രദേശിലെ ബിജ്നോര്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന അമന്‍ഗഡ് ടൈഗര്‍ റിസര്‍വില്‍ നിന്നുള്ള വീഡിയോ പങ്കുവച്ച് കൊണ്ട് സഞ്ജയ് കുമാര്‍ ഐഎഎസ് 2022 -ല്‍ തന്റെ എക്‌സില്‍ എഴുതി. അതേ വീഡിയോ പങ്കുവച്ച് കൊണ്ട് രമേശ് പാണ്ഡെ ഐഎഫ്എസ്, 2025 ല്‍ എഴുതിയത്, 'ആനകള്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്ന മറ്റൊരു തരം ഇസഡ് പ്ലസ് സുരക്ഷയാണിത്. വെള്ളത്തില്‍ കളിക്കുന്ന ആനക്കുട്ടിയെ മുത്തശ്ശിയും അമ്മയും അമ്മായിമാരും വളഞ്ഞിട്ട് പരിപാലിക്കുന്നു.' മൂന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം ആ കുറിപ്പും വീഡിയോയും കാഴ്ചക്കാരെ ആകര്‍ഷിച്ചു.
കാഴ്ചക്കാരില്‍ പലും 'ഇസഡ് പ്ലസ് സുരക്ഷ'യില്‍ ആനന്ദം കണ്ടെത്തി. ഇന്തോ പാക് സംഘര്‍ഷത്തില്‍ ആവേശ ഭരിതനായ ഒരു കാഴ്ചക്കാരന്‍ എഴുതിയത്, 'ഇന്ത്യന്‍ എലിഫന്റ് ആര്‍മി, സ്‌നേഹത്തോടെയും കരുതലോടെയും വാത്സല്യത്തോടെയും' എന്നായിരുന്നു.
One of the most enticing sight of nature at best, is watching family of Elephants socialize at the water hole.The matriarch along with aunts, keeps an eye on young ones working as a family unit. @ Amangarh TR, Bijnore@rameshpandeyifs @paragenetics @Saket_Badola @agacorbett pic.twitter.com/H6gwhkIsBj— Sanjay Kumar IAS (@skumarias02) March 7, 2022