-->
ഒരമ്മയാനയും ഇരട്ടക്കുട്ടികളുമാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. പറഞ്ഞുവരുന്നത് മധ്യപ്രദേശിലെ പന്നയിലേക്കുള്ള കടുവ സംരക്ഷണ കേന്ദ്രത്തെക്കുറിച്ചാണ്. ഇവിടെ അടുത്തിടെയാണ് ഒരാനയ്ക്ക് രണ്ട് ആനക്കുട്ടികള്‍ ജനിച്ചത്. അനാര്‍ക്കലി എന്ന പെണ്‍ ആനയാണ് ഇരട്ട പെണ്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്. ഈ സംഭവം വനം ജീവനക്കാരെയും വന്യജീവി സ്‌നേഹികളെയും ആവേശഭരിതരാക്കിയിരിക്കുകയാണ്. ഇരട്ട പെണ്‍ കുഞ്ഞുങ്ങളെ കാണാന്‍ സംരക്ഷണ കേന്ദ്രത്തിലേക്ക് നൂറുകണക്കിന് സന്ദര്‍ശകരാണ് ഒഴുകിയെത്തുന്നത്.
കുട്ടികളുടെ അമ്മ 57 കാരി അനാര്‍ക്കലി എന്ന ആനയെ 1986 ജൂണിലാണ് സോണെപൂര്‍ മേളയില്‍ നിന്ന് പന്ന കടുവ സംരക്ഷണ കേന്ദ്രത്തിലേക്ക് കൊണ്ടുവന്നത്. അന്ന് അവള്‍ക്ക് പ്രായം 18. അന്നുമുതല്‍, ഏകദേശം 39 വര്‍ഷമായി അവള്‍ പന്നയിലെ ആന സംഘത്തിലെ ഒരു പ്രധാന അംഗമാണ്. സാധാരണയായി ഒരു ആന ഒരു കുഞ്ഞിന് മാത്രമേ ജന്മം നല്‍കാറുള്ളൂ. പന്ന കടുവ സംരക്ഷണ കേന്ദ്രത്തിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു ആന വെറും 3 മണിക്കൂറിന്റെ ഇടവേളയില്‍ 2 കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുന്നത്. നവജാത ശിശുക്കളുടെ വരവോടെ, പന്ന കടുവാ സംരക്ഷണ കേന്ദ്രത്തിലെ ആനകളുടെ എണ്ണം 21 ആയി വര്‍ദ്ധിച്ചു.
വര്‍ഷങ്ങളായി, റിസര്‍വിലെ ആനകളുടെ എണ്ണം ശക്തിപ്പെടുത്തുന്നതില്‍ അനാര്‍ക്കലിയും ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. അവള്‍ക്ക് ഇപ്പോള്‍ മൊത്തം ഏഴ് കുട്ടികളുണ്ട്. ഈ ആറാമത്തെ പ്രസവത്തിലാണ് അനാര്‍ക്കലി രണ്ട് കുട്ടികള്‍ക്ക് ജന്മം നല്‍കിയത്. ഇരട്ടക്കുട്ടികളെ കാണാന്‍ കടുവ സംരക്ഷണ കേന്ദ്രത്തിലേക്ക് വന്‍ ജനപ്രവാഹമാണിപ്പോള്‍. അമ്മയുടെ പാലു കുടിക്കും കുസൃതികാട്ടിയും രണ്ട് കുട്ടികളും ഇപ്പോള്‍ സംരക്ഷണ കേന്ദ്രത്തിലെ ജീവനക്കാരുടെ കണ്ണിലുണ്ണികളാണ്.
#WATCH | In A First, 57-Year-Old Elephant 'Anarkali' Gives Birth To Twin Female Calves At Panna Tiger Reserve#MadhyaPradesh #MPNews #elephant #PannaTigerReserve pic.twitter.com/wZtQF6gqwM— Free Press Madhya Pradesh (@FreePressMP) November 22, 2025