Thursday, March 12, 2026 Last Updated 46 Min 51 Sec ago English Edition
Todays E paper
Ads by Google
Thursday 01 May 2025 06.14 PM

കെഫാക് അന്തർ ജില്ലാ സോക്കർ & മാസ്റ്റേഴ്സ് ലീഗ് 2024-25; MFAK മലപ്പുറത്തിനും EDA എറണാകുളത്തിനും വിജയം

KEFAK

കുവൈത്ത് സിറ്റി : കേരള എക്സ്പ്പാട്സ് ഫുട്ബോൾ അസോസിയേഷൻ കുവൈത്ത് (KEFAK) അന്തർ ജില്ലാ മത്സരങ്ങൾക്ക് മിഷ്രിഫിലെ PAS ഗ്രൗണ്ടിൽ ആവേശകരമായ തുടക്കം, മാസ്സ്റ്റേഴ്സ് ലീഗിൽ പാലക്കാടിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചു MFAK മലപ്പുറം സീസണിലെ ആദ്യ വിജയം കരസ്ഥമാക്കി. ഇബ്രാഹിം ആണ് മലപ്പുറത്തിന് വേണ്ടി രണ്ടു ഗോളും നേടിയത്.
മാസ്റ്റേഴ്സ് ലീഗിലെ FOKE കണ്ണൂർ -KEA കാസർഗോഡ്, TRASSK തൃശൂർ - വയനാട്, കോഴിക്കോട് - TFAK തിരുവനന്തപുരം മത്സരങ്ങൾ ഗോൾ രഹിത സമനിലയിൽ അവസാനിച്ചു.

KEFAK

സോക്കർ ലീഗിൽ പൊരുതി കളിച്ച TRASSK തൃശൂരിനെ ഹസ്സൻ നേടിയ ഏക ഗോളിന് മറി കടന്നു MFAK മലപ്പുറം വിജയം സ്വന്തമാക്കിയപ്പോൾ മികച്ച കളി പുറത്തെടുത്ത പാലക്കാടിനെ 2-1 കീഴടക്കി EDA എറണാകുളവും വിലപ്പെട്ട 3 പോയിന്റുകൾ കീശയിലാക്കി. കൃഷ്ണചന്ദ്രൻ നേടിയ ഇരട്ട ഗോളുകൾക്കെതിരെ ഷരീഫ് ആണ് പാലക്കാടിന്റെ ആശ്വാസ ഗോളടിച്ചത്.
FOKE കണ്ണൂർ - കോഴിക്കോട്, KEA കാസർഗോഡ് - വയനാട് മത്സരങ്ങൾ ഗോൾരഹിത സമനിലയിൽ അവസാനിച്ചു.
നാൽപതു വയസിനു മുകളിലുള്ളവരുടെ മാസ്റ്റേഴ്സ് ലീഗ്, സോക്കർ ലീഗ് എന്നീ രണ്ടു വിഭാഗങ്ങളിലായി 18 ജില്ലാ ടീമുകളാണ് League cum Knock-Out രീതിയിൽ ഇത്തവണ കേഫാക് അന്തർ ജില്ലാ മത്സരങ്ങളിൽ മാറ്റുരകുന്നത്. കേഫാക്കിൽ രജിസ്റ്റർ ചെയ്ത 800 പരം കളിക്കാർ ഈ സീസണിൽ വിവിധ ജില്ലകൾക്കായി ബൂട്ട് കെട്ടും.

Ads by Google
Ads by Google
TRENDING NOW