Wednesday, March 11, 2026 Last Updated 13 Min 5 Sec ago English Edition
Todays E paper
Ads by Google
Wednesday 30 Apr 2025 03.48 PM

രാഷ്ട്രപതിയില്‍ നിന്ന് ഷെയ്ഖ അലി അല്‍ ജാബര്‍ അല്‍ സബാഹ് പത്മശ്രീ പുരസ്‌കാരം സ്വീകരിച്ചു

Padmasree

കുവൈത്ത്സിറ്റി: ഷെയ്ഖ അലി അല്‍ ജാബര്‍ അല്‍ സബാഹ് രാഷ്ട്രപതി ​‍ ദ്രൗപതി മുര്‍മുവില്‍ നിന്ന് പത്മശ്രീ പുരസ്‌കാരം സ്വീകരിച്ചു
യോഗ പ്രോത്സാഹനത്തിന് ഷെയ്ഖ നല്‍കിക്കൊണ്ടിരിക്കുന്ന സംഭാവന കണക്കിലെടുത്താണ് പത്മ പുരസ്‌കാരം കുവൈത്ത് രാജകുടുംബാംഗം അര്‍ഹമായത്. ആറംഗ കുടുംബത്തോടൊപ്പമാണ് ഷെയ്ഖ ഡല്‍ഹിയിലെത്തിയത്.
രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ ഷെയ്ഖ അലി അല്‍ ജാബര്‍ അല്‍ സബാഹ് പുരസ്‌കാരം ഏറ്റ്‌വാങ്ങി.

Padmasree

യോഗയുമായുള്ള ഷെയ്ഖയുടെ ബന്ധം
----------------------------------
2001-ന് മുതലാണ് ഷെയ്ഖ തന്റെ 'യോഗ' യാത്ര തുടങ്ങിയത്. കുവൈത്തിലെ ആദ്യത്തെ ലൈസന്‍സുള്ള യോഗ സ്റ്റുഡിയോ 'ദാരത്മ' പതിനെന്ന് വര്‍ഷം മുമ്പ് സ്ഥാപിച്ചു. ദാരത്മ എന്ന പേര് അറബി പദമായ 'ദാര്‍' (വീട്) എന്ന പദവും 'ആത്മ' (ആത്മാവ്) എന്ന സംസ്‌കൃത പദവും ചേര്‍ത്തുള്ളതാണ്.ആദ്യം, യോഗ പഠിപ്പിക്കുന്നതിന് ലൈസന്‍സ് നേടി.പിന്നാലെ, കുവൈത്തില്‍ യോഗയെ ഔദ്യോഗികമായി അംഗീകരിപ്പിക്കുന്നതിലും ഷെയ്ഖ മുഖ്യപങ്ക് വഹിച്ചു. കഴിഞ്ഞ ഡിസംബറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കുവൈത്ത് സന്ദര്‍ശന വേളയില്‍ ഷെയ്ഖയും പ്രത്യേകം കൂടിക്കാഴ്ച മോദി നടത്തി. ഔദ്യോഗിക സന്ദര്‍ശനത്തിനിടെയില്‍ മോദി കൂടിക്കാഴ്ച നടത്തിയ ഏക വനിതയായിരുന്നു ഷെയ്ഖ.
Padmasree

പത്മ പുരസ്‌ക്കാരം യോഗയോടുള്ള ആഗോള അംഗീകാരത്തിനൊപ്പം ഇന്ത്യയും കുവൈത്തും തമ്മിലുള്ള ശക്തമായ ബന്ധവുമാണ് എടുത്തുകാണിക്കുന്നത്. ഷെയ്ഖ എഎല്‍ജെ അല്‍ സബാഹ് മാനുഷ്യാവകാശ പ്രവര്‍ത്തക, അഭിഭാഷക, സംരംഭക എന്നീ നിലകളിലും പ്രശസ്തയാണ്.കുവൈത്തില്‍ നിന്ന് ആദ്യമായി പത്മപുരസ്‌കാരം ലഭിച്ച വ്യക്തിയാണ്.

Ads by Google
Ads by Google
TRENDING NOW