Friday, March 13, 2026 Last Updated 3 Min 19 Sec ago English Edition
Todays E paper
Ads by Google
Tuesday 29 Apr 2025 09.13 AM

ഹോട്ടലിലെ മുറിയില്‍ കടന്നുകയറി അപരിചിതനായ യുവാവ്: ജപ്പാന്‍ യാത്രയിലെ ഞെട്ടിക്കുന്ന അനുഭവം പങ്കുവച്ച് യുവതി

stranger, hiding, hotel, thailand, woman, shocking, experience

പല ആളുകളും തങ്ങളുടെ യാത്രാ അനുഭവങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇവയില്‍ രസകരമായതും വിചിത്രമായതുമായ അനുഭവങ്ങളിലൂടെ കടന്നുപോകുന്ന നിരവധി പേരുണ്ട്. എന്നാല്‍, അത്തരം ഒരു യാത്രയില്‍ തനിക്കുണ്ടായ ഒരു ഞെട്ടിക്കുന്ന അനുഭവം വെളിപ്പെടുത്തുകയാണ് തായ്‌ലാന്‍ഡില്‍ നിന്നുള്ള ഒരു യുവതി. നതാലിസി തക്സിസിക്ക് എന്ന യുവതിയാണ് ജപ്പാനില്‍ വച്ച് തനിക്കുണ്ടായ അനുഭവം വെളിപ്പെടുത്തിയിരിക്കുന്നത്.

ജപ്പാന്റെ സുരക്ഷ കണക്കിലെടുത്താണ് ആ സ്ഥലം തന്റെ യാത്രക്കായി തിരഞ്ഞെടുത്തത് എന്നാണ് നതാലിസി പറയുന്നത്. എന്നാല്‍, അവിടെ ഒരു ഹോട്ടലില്‍ വച്ച് തന്റെ കട്ടിലിന്റെ അടിയില്‍ ഒളിച്ചിരിക്കുന്ന ഒരാളെ കാണേണ്ടി വന്നു എന്നാണ് അവള്‍ പറയുന്നത്. തന്റെ സോഷ്യല്‍ മീഡിയാ അക്കൗണ്ടില്‍ ഷെയര്‍ ചെയ്ത വീഡിയോയിലാണ് അവള്‍ ഇക്കാര്യം വിശദീകരിച്ചത്. പക്ഷേ, തന്റെ സ്വപ്നയാത്ര ഒരു പേടിസ്വപ്നമായി മാറിയെന്നാണ് നതാലിസി പറയുന്നത്.

ഹോട്ടലില്‍ കീ കാര്‍ഡ് സിസ്റ്റം ആയിരുന്നു. എന്നിട്ടും ഒരു അപരിചിതന്‍ എങ്ങനെയോ തന്റെ മുറിയില്‍ കയറിയെന്നും അത് തന്നെ ഞെട്ടിച്ചു എന്നും അവള്‍ വിശദീകരിക്കുന്നു. അയാള്‍ ഓടിരക്ഷപ്പെട്ടു. അതിനുശേഷം അവള്‍ ഈ സംഭവം ഹോട്ടല്‍ സ്റ്റാഫിനോട് പറഞ്ഞു. അവര്‍ പോലീസിനെ വിളിച്ചു. എന്നാല്‍ സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നില്ല, ഇത് വെല്ലുവിളിയായി തീര്‍ന്നു. അതുപോലെ ഇത്രയും പ്രശ്‌നം ഉണ്ടായിട്ടും ഹോട്ടല്‍ അവള്‍ക്ക് മുഴുവന്‍ തുകയും റീഫണ്ട് ചെയ്യാന്‍ തയ്യാറായില്ല.

അതുപോലെ പോലീസ് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭിക്കാനും ബുദ്ധിമുട്ടായിരുന്നു. അവളുടെ മുറിയില്‍ ഒരു പവര്‍ ബാങ്കും യുഎസ്ബി കേബിളും അധികൃതര്‍ കണ്ടെത്തി. പിന്നീട്, രാത്രിയില്‍ നതാലിസി മറ്റൊരു ഹോട്ടലില്‍ മുറി എടുക്കുകയായിരുന്നു. എന്നാല്‍, ആദ്യത്തെ ഹോട്ടലിന്റെ സംഭവത്തോടുള്ള പ്രതികരണം അവള്‍ക്ക് ഒരുപാട് പ്രശ്‌നങ്ങള്‍ ഉണ്ടാക്കി. ഏകദേശം 44,000 രൂപ നല്‍കിയാണ് താന്‍ ആ ഹോട്ടലില്‍ മുറിയെടുത്തത് എന്നും നതാലിസി തന്റെ പോസ്റ്റില്‍ പറയുന്നു.

നിരവധിപ്പേരാണ് യുവതിയുടെ പോസ്റ്റിന് കമന്റുകള്‍ നല്‍കിയത്. ഒരാള്‍ പറഞ്ഞത്, ജപ്പാന്‍ സുരക്ഷിതമല്ലാത്ത രാജ്യമല്ല, ആ ഹോട്ടലിന്റേതാണ് പ്രശ്‌നം എന്നാണ്. മറ്റൊരാള്‍ നതാലിസിക്ക് മുറിയില്‍ കയറിയ ഉടനെ തന്നെ അവിടമാകെ പരിശോധിക്കാന്‍ തോന്നിയത് നന്നായി എന്നാണ് പറയാനുണ്ടായിരുന്നത്. അവള്‍ സുരക്ഷിതയാണ് എന്നതില്‍ പലരും ആശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW