Friday, March 13, 2026 Last Updated 41 Min 26 Sec ago English Edition
Todays E paper
Ads by Google
Sunday 27 Apr 2025 09.56 AM

അമ്പമ്പോ ഇത്രയ്ക്ക് ധൈര്യമോ? മരത്തില്‍ കയറി യുവതിയുടെ നൃത്തം, അമ്പരപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

woman, dances, tree, top

സോഷ്യല്‍ മീഡിയയില്‍ ലൈക്കുകള്‍ വാരിക്കൂട്ടാനായി അഭ്യാസ പ്രകടനങ്ങള്‍ കാണിക്കുന്ന പുരുഷന്മാരെ മാത്രമല്ല സ്ത്രീകളെയും നാം കണ്ടിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം വൈറലായ ഒരു സ്ത്രീയുടെ വീഡിയോ കണ്ട് ആളുകള്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിയെന്ന് പറയാം. മരത്തിന്റെ തുഞ്ചത്ത് കയറി നിന്ന് നൃത്തം ചെയ്യുകയെന്ന് പറഞ്ഞാല്‍ അത് ചില്ലറ കാര്യമൊന്നുമല്ല. വീഡിയോയിലെ യുവതിയും അത് തന്നെയാണ് ചെയ്യുന്നത്.

ജമ്മു കശ്മീരിലെ താഴ്വരകളില്‍ നിന്നുള്ള ഉഷ നാഗവന്‍ഷി എന്ന സ്ത്രീയാണ് താരം. 'ഉഷ നാഗവന്‍ഷി31' എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ പങ്കുവയ്ക്കപ്പെട്ട ഒരു പോസ്റ്റില്‍ ഉല്‍ ഒരു മരത്തിന്റെ മുകളില്‍ കയറി നിന്ന് നൃത്തം ചെയ്യുന്നത് കാണാം. 2012 ലെ ഹിന്ദി ചിത്രമായ ഇഷാക്‌സാദെയിലെ ബോളിവുഡ് ചാര്‍ട്ട്ബസ്റ്റര്‍ 'മേരാ ആഷിഖ് ചല്ല' എന്ന ഗാനത്തിനായിരുന്നു അവര്‍ നൃത്തം ചെയ്തത്.

ശാഖകളൊന്നുമില്ലാത്ത മരത്തിന്റെ മുകളില്‍ കയറി നിന്ന് അവര്‍ പാട്ടിനൊപ്പിച്ച് ശരീരം ചലിപ്പിക്കുന്നു. അതേസമയം കാലുകള്‍ മരത്തില്‍ ഉറപ്പിച്ച് തന്നെ നിര്‍ത്തിയിരിക്കുന്നു. അതേസമയം കാഴ്ചക്കാര്‍ക്ക് അവര്‍ താഴെവീഴുമോയെന്ന ഭയമുണ്ടാവുന്നതും സ്വാഭാവീകം. അത്രയും സുരക്ഷിതമല്ലാത്ത തരത്തിലാണ് അവരുടെ നില്‍പ്പും ചലനവും. വീഡിയോ വളരെ വേഗം വൈറലായി. ഏതാണ്ട് മൂന്ന് ലക്ഷത്തോളം പേരാണ് വീഡിയോ ലൈക്ക് ചെയ്തത്.

നിരവധി പേരാണ് കുറിപ്പുകളുമായെത്തിയത്. ഒരു കാഴ്ചക്കാരന്‍ എഴുതിയത്.'മരണം ദീദിയെ ഭയക്കുന്നു'വെന്നാണ്. മറ്റൊരു കാഴ്ചക്കാരന്‍ തമാശയായി ചോദിച്ചത്, താഴെ ഇന്റര്‍നെറ്റ് സ്പീഡ് കുറവാണോ എന്നായിരുന്നു. മറ്റൊരു കാഴ്ചക്കാരന്‍ അടുത്തത് ഈഫല്‍ ടവറിന് മുകളില്‍ നിന്നായിരിക്കുമെന്ന് കുറിച്ചു. മറ്റൊരാള്‍ കുത്തബ് മീനാര്‍ എന്നായിരുന്നു എഴുതിയത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW