Wednesday, March 11, 2026 Last Updated 36 Min 26 Sec ago English Edition
Todays E paper
Ads by Google
Friday 25 Apr 2025 11.00 AM

കുവൈത്തിലെ അബ്ദലിയില്‍ വാഹനാപകടം;പത്തനംതിട്ട സ്വദേശി ഉള്‍പ്പെടെ രണ്ട് മരണം

Two Died

കുവൈത്ത്സിറ്റി: അബ്ദലി പ്രദേശത്ത് വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം നടന്ന വാഹനപകടത്തില്‍ രണ്ട് ഇന്ത്യക്കാര്‍ മരിച്ചു. പത്തനംതിട്ട ഇലന്തൂര്‍ സ്വദേശിയായ അനുരാജന്‍ (51)ആണ് മരണമടഞ്ഞ മലയാളി.കൂടെ മരണപ്പെട്ടത് ഒരു ഗോവന്‍ സ്വദേശിയാണ്.നാല് പേരാണ് പിക്ക്അപ്പ് വാഹനത്തിലുണ്ടായിരുന്നത്. രണ്ട് പേരെ പരുക്കുളോടെ ജഹ്റ,സബാ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
എസ്എച്ച്ബിസിയിലെ സ്ഫേറ്റി ട്രെയിനര്‍ ആയിരുന്നു അനുരാജന്‍.
അബ്ബാസിയായില്‍ കരാട്ടെ,കുങ്ഫു ക്ലാസുകള്‍ എടുക്കുന്നുണ്ട്. ഭാര്യ-നിഷ(കുവൈത്ത്). മക്കള്‍-പാര്‍ത്ഥസാരഥി,ശിവഗംഗ,ആദിത്യന്‍.

Two Died

എസ്എച്ച്ബി കമ്പിനിയിലെ ജീവനക്കാരായ ഇവര്‍ അബ്ദലിയിലെ ജോലി കഴിഞ്ഞ് മടങ്ങി വരുന്ന വഴിക്ക് പിക്ക്അപ്പ് വണ്ടി സള്‍ഫര്‍ ടാങ്കറും വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടം.അബ്ദാലി സെന്ററിലെ അഗ്‌നിശമന സേനാംഗങ്ങള്‍ രക്ഷാപ്രവര്‍ത്തനം നടത്തിയത്.
സംഭവ സ്ഥലത്ത് വച്ച് തന്നെ രണ്ട് പേര്‍ മരണപ്പെട്ടിരുന്നു.എയര്‍ ആംബുലന്‍സിലാണ് പുരുക്കേറ്റ തമിഴനാട് സ്വദേശിയായ രജായെ ജഹ്റ ആശുപത്രിയിലേക്കും,ബിനുവിനെ സബാ സര്‍ജിക്കല്‍ യൂണിറ്റിലേക്കും മാറ്റിയത്.ഇവരില്‍ ഡ്രൈവര്‍ രാജ അപകട നില തരണം ചെയ്തിട്ടുണ്ട്.

Ads by Google
Ads by Google
TRENDING NOW