-->
കുവൈത്ത്‌സിറ്റി: നാഷണലിസ്റ്റ് കോണ്‍ഗ്രസ്സ് പാര്‍ട്ടി (ശരദ് പവാര്‍ വിഭാഗം ) ദേശീയ വര്‍ക്കിംഗ് കമ്മിറ്റിയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ട ബാബു ഫ്രാന്‍സീസിന് ഓവര്‍സീസ് എന്‍സിപി കുവൈത്ത് ഘടകം സ്വീകരണം നല്‍കി.
കുവൈത്ത് വിമാന താവളത്തില്‍ വെച്ച് ഒ.എന്‍.സി.പി നാഷ്ണല്‍ ട്രഷറര്‍ ബിജു സ്റ്റീഫന്‍, ഒ എന്‍ സി പി കുവൈത്ത് കമ്മിറ്റി പ്രസിഡണ്ട് ജീവ്‌സ് എരിഞ്ചേരി, വൈസ് പ്രസിഡന്റ് പ്രിന്‍സ് കൊല്ലപ്പിള്ളില്‍, രാജേഷ് കൃഷ്ണ എന്നിവര്‍ ചേര്‍ന്ന് ബാബു ഫ്രാന്‍സീസിനെ സ്വീകരിച്ചത്.
ദേശീയ പ്രസിഡണ്ട് ശരദ് പവാര്‍ എം.പി യുടെ നിര്‍ദ്ദേശ പ്രകാരം വര്‍ക്കിംഗ് പ്രസിഡണ്ട് സുപ്രിയ സുലെയാണ് നിയമിച്ചത്.