-->
കുവൈത്ത്‌സിറ്റി:നാഷണലിസ്റ്റ് കോണ്‍ഗ്രസ്സ് പാര്‍ട്ടി (ശരദ് പവാര്‍ വിഭാഗം ) ദേശീയ വര്‍ക്കിംഗ് കമ്മിറ്റിയിലേക്ക് കുവൈത്ത് പ്രവാസിയായ ബാബു ഫ്രാന്‍സീസിനെ നാമനിര്‍ദേശം ചെയ്തു.
ദേശീയ പ്രസിഡണ്ട് ശരദ് പവാര്‍ എം.പി യുടെ നിര്‍ദ്ദേശ പ്രകാരം വര്‍ക്കിംഗ് പ്രസിഡണ്ട് സുപ്രിയ സുലെയാണ് നിയമിച്ചത്.
ലോക കേരള സഭയില്‍ കുവൈത്തില്‍ നിന്നുള്ള ക്ഷണിതാവാണ് ബാബു ഫ്രാന്‍സീസ്. കേരളത്തില്‍ നിന്നുള്ള ഏറ്റവും പ്രായം കുറഞ്ഞ പ്രവര്‍ത്തക സമിതി അംഗമാണ് കുവൈത്ത് പ്രവാസിയായ ബാബു.
ഓവര്‍സീസ് എന്‍സിപി സെല്ലിന്റെ ദേശീയ അധ്യക്ഷനായ കൂടിയായ ബാബു ഫ്രാന്‍സീസ് തൃശ്ശൂര്‍ സ്വദേശിയാണ്.