-->
മോപ്പഡിന് പിന്നിലെ കോഴിക്കൂട്ടില്‍ രണ്ട് കുട്ടികളെ ഇരുത്തി തിരക്കേറിയ റോഡിലൂടെ പോകുന്ന യുവാവിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. തെലുങ്ക് റാപ്പര്‍ തന്റെ എക്‌സിലൂടെ പങ്കുവച്ച വീഡിയോ ഇപ്പോള്‍ ഓണ്‍ലൈനില്‍ വൈറലാണ്. റാപ്പര്‍ റോള്‍ റിഡ റെക്കോര്‍ഡ് ചെയ്ത വീഡിയോയില്‍ മോപ്പഡിന് പിന്നിലെ കോഴിക്കൂട്ടില്‍ അള്ളിപ്പിടിച്ചിരിക്കുന്ന രണ്ട് ആണ്‍കുട്ടികളെ കാണാം. അതേസമയം വീഡിയോ ചിത്രീകരിച്ച കാര്‍ മോപ്പഡിനെ കടന്ന് പോകുമ്പോള്‍ വാഹനത്തിന്റെ മുന്നില്‍ ഒരു പെണ്‍കുട്ടിയിരിക്കുന്നതും കാണാം. നിരവധി ആളുകളാണ് യുവാവിന്റെ പ്രവൃത്തിയെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തിയത്.
കോഴിക്കൂട്ടിനുള്ളില്‍ വളരെ സ്വസ്ഥമായും സമാധാനത്തോടെയും ഇരിക്കുകയായിരുന്നു രണ്ട് കുട്ടികളും. അവരെ സംബന്ധിച്ച് അതൊരു പതിവ് യാത്രയാണെന്ന് തോന്നും. എന്നാല്‍, സമൂഹ മാധ്യമ കാഴ്ചക്കാര്‍ക്ക് അത്തരമൊരു കാഴ്ച ആദ്യമായിട്ടായിരുന്നു. തെലങ്കാനയിലെ നാഗോളിലെ ബന്ദ്ലഗുഡ പ്രദേശത്ത് നിന്നുള്ള വീഡിയോ ഇത്. വീഡിയോ വൈറലായതിന് പിന്നാലെ നിരവധി പേര്‍ കുറിപ്പുകളെഴുതാനെത്തി. 'സന്തുഷ്ട കുടുംബം, നിങ്ങള്‍ക്ക് ചിരിക്കാം, പക്ഷേ, അവര്‍ യഥാര്‍ത്ഥത്തില്‍ തങ്ങള്‍ക്കുള്ളതില്‍ സന്തുഷ്ടരാണ്, എല്ലാവരും ദയവായി വിധിക്കാന്‍ ശ്രമിക്കരുത്.' ഒരു കാഴ്ചക്കാരെഴുതി.
എന്നാല്‍ നിരവധി പേര്‍ ഇന്ത്യ തുടക്കക്കാര്‍ക്ക് വേണ്ടിയല്ലെന്നായിരുന്നു കുറിച്ചത്. അതേസമയം വീഡിയോ രാജ്യത്തെ അവസ്ഥയെയാണ് കാണിക്കുന്നതെന്നും തന്റെ കുട്ടികളെ കൊണ്ട് പോകാന്‍ ഒരു സാധാരണക്കാരന് ഇത്തരം മാര്‍ഗ്ഗങ്ങള്‍ തന്നെയാണ് ആശ്രയമെന്നും കുറിച്ചവര്‍ ഇന്ത്യ വികസിക്കുകയാണെന്ന് ആര് പറഞ്ഞെന്ന് ചോദിച്ച് കൊണ്ട് രംഗത്തെത്തി. അതേസമയം ചിലര്‍ പരിസാഹവുമായി രംഗത്തെത്തി. വേനല്‍ക്കാലത്തെ സുരക്ഷിതത്വം എന്ന് കുറിച്ചവരുമുണ്ടായിരുന്നു. ഇത് ഇന്ത്യയില്‍ മാത്രമേ സംഭവിക്കൂവെന്ന് മറ്റ് ചിലര്‍ അഭിപ്രായപ്പെട്ടു. ഇത്തരം അടച്ചിട്ട കൂടുകളില്‍ കുട്ടികളെ പിന്നിലിരുത്തി കൊണ്ട് പോകുന്നത് അപകടകരമാണെന്നും എന്തെങ്കിലും സംഭവിച്ചാല്‍ ആര് ഉത്തരം പറയുമെന്നും ചിലര്‍ ചോദിച്ചു.
571,58.147 571,50 C571,41.851 570.966,40.831 570.82,37.631">