Friday, March 13, 2026 Last Updated 0 Min 12 Sec ago English Edition
Todays E paper
Ads by Google
Monday 07 Apr 2025 10.04 AM

ഇവന്‍ ആള് കൊള്ളാല്ലോ? ഡാന്‍സ് കളിച്ച് ശ്രദ്ധ തിരിക്കും, പിന്നാലെ പോക്കറ്റടി, കള്ളന്‍ കയ്യോടെ പിടിയില്‍

dancing, thief, arrest, birmigha

ബര്‍മിംഗ്ഹാമില്‍ ഡാന്‍സ് കളിച്ച് ശ്രദ്ധ തിരിച്ച് വിനോദസഞ്ചാരികളുടെ പോക്കറ്റടിക്കുന്നത് പതിവാക്കിയ കള്ളന്‍ പിടിയില്‍. ബര്‍മിംഗ്ഹാമില്‍ ആണ് വിചിത്രമായ നൃത്തച്ചുവടുകളിലൂടെ വിനോദസഞ്ചാരികളുടെ ശ്രദ്ധ തിരിച്ച് പേഴ്‌സും മൊബൈല്‍ ഫോണും ഉള്‍പ്പടെയുള്ള വിലപിടിപ്പുള്ള വസ്തുക്കള്‍ മോഷ്ടിക്കുന്ന കള്ളനെ പോലീസ് അതിവിദഗ്ധമായി പിടികൂടിയത്.

ഇരകളുടെ ശ്രദ്ധ തിരിക്കുന്നതിനായി ഇയാള്‍ ഓരോ വ്യക്തികളുടെയും സമീപത്തായി എത്തി വിചിത്രമായ രീതിയില്‍ നൃത്തച്ചുവടുകള്‍ വയ്ക്കും. തുടര്‍ന്ന് അതിവിദഗ്ധമായി അവരുടെ പോക്കറ്റടിക്കും. ഇയാളുടെ നിരവധി മോഷണങ്ങള്‍ സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞെങ്കിലും മുഖം മറച്ച് നൃത്തം ചെയ്യുന്നതിനാല്‍ പോലീസിന് ആളെ തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. ഒടുവില്‍ മുഖം തിരിച്ചറിയല്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് പോലീസ് ഈ സൂത്രശാലിയെ പിടികൂടിയത്.

അനിസ് ബാര്‍ഡിച്ച് എന്നറിയപ്പെടുന്ന കള്ളന്‍ കഴിഞ്ഞ വര്‍ഷം ജൂലൈ മുതല്‍ ഓഗസ്റ്റ് വരെ നഗരമധ്യത്തില്‍ നാല് പേരെ തുടര്‍ച്ചയായി മോഷണത്തിന് ഇരയാക്കിയതോടെയാണ് പോലീസ് ഇയാളെ പിടികൂടാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്. പ്രധാനമായും വിനോദസഞ്ചാരികളെ ലക്ഷ്യം വെച്ചിരുന്ന ഇയാള്‍ പ്രധാനമായും മോഷ്ടിച്ചിരുന്നത് വാലറ്റുകള്‍, കാര്‍ഡുകള്‍, മൊബൈല്‍ ഫോണുകള്‍ എന്നിവയായിരുന്നു. എന്നാല്‍, പ്രാദേശികമായി നടത്തിയ നാലു മോഷണങ്ങളിലാണ് ഇപ്പോള്‍ ഇയാള്‍ പിടിയിലായിരിക്കുന്നത്.

തന്റെ വിചിത്രമായ നൃത്തച്ചുവടുകളില്‍ അമ്പരന്നു നില്‍ക്കുന്ന വ്യക്തികളില്‍ നിന്ന് അതിവിദഗ്ധമായാണ് ഇയാള്‍ തനിക്ക് ആവശ്യമുള്ള വസ്തുക്കള്‍ മോഷ്ടിച്ചിരുന്നത്. ഇയാളുടെ മോഷണശൈലിയെ കുറിച്ച് അന്വേഷണത്തിന് നേതൃത്വം നല്‍കിയ വെസ്റ്റ് മിഡ്ലാന്‍ഡ്‌സ് പോലീസും അത്ഭുതം പ്രകടിപ്പിച്ചിരുന്നു. മോഷ്ടിച്ച ബാങ്ക് കാര്‍ഡുകള്‍ ഉപയോഗിച്ച് ബാര്‍ഡിച്ച് കടകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി. ആ ഇടപാടുകള്‍ ആയിരുന്നു പോലീസിന് ഇയാളെ കണ്ടെത്താന്‍ സഹായകരമായത്. മോഷണക്കുറ്റത്തിന് രണ്ടുവര്‍ഷത്തെ ജയില്‍ശിക്ഷയാണ് ഇയാള്‍ക്ക് വിധിച്ചിരിക്കുന്നത്. ഒപ്പം ബര്‍മിംഗ്ഹാമില്‍ നിന്ന് മോഷ്ടിച്ച ആളുകള്‍ക്ക് 2240 പൗണ്ട് (ഏകദേശം 2 ലക്ഷം രൂപ) തിരികെ നല്‍കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW