Saturday, March 14, 2026 Last Updated 5 Min 34 Sec ago English Edition
Todays E paper
Ads by Google
Sunday 06 Apr 2025 08.59 AM

രാത്രിയില്‍ അടുക്കളയില്‍ നിന്നും മുരള്‍ച്ച: ടോര്‍ച്ചടിച്ച് പരിശോധിച്ചപ്പോള്‍ കണ്ടതോ സിംഹത്തെ, ഞെട്ടി കുടുംബം

lion, gujarat, house

ഗുജറാത്തിലെ അമ്‌റേലിയിലെ ഒരു വീട്ടില്‍ ഉണ്ടായ ഞെട്ടിക്കുന്ന സംഭവമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ഇവിടെ ഒരു വീട്ടില്‍ സിംഹത്തെ കണ്ടെത്തിയതിന്റെ ദൃശ്യങ്ങളാണിത്. ഇതിന്റെ നടുക്കുന്ന ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്.

ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് പ്രകാരം, ഹമീര്‍ഭായ് ലഖനോത്ര എന്നയാളുടെ വീടിന്റെ അടുക്കള ഭിത്തിക്ക് മുകളിലായിട്ടാണ് സിംഹത്തെ കണ്ടത്. 12 മുതല്‍ 13 അടി വരെ ഉയരം വരുന്നതായിരുന്നു ഈ അടുക്കള ഭിത്തി. സിംഹത്തിന്റെ മുരള്‍ച്ചയും മറ്റും കേട്ടപ്പോള്‍ വീട്ടുകാര്‍ ആദ്യം കരുതിയത് അത് പൂച്ചയുടേതാണ് എന്നാണ്. എന്നാല്‍, ശബ്ദം കേട്ട ഇടത്തേക്ക് ടോര്‍ച്ച് അടിച്ച് നോക്കിയപ്പോഴാണ് ഞെട്ടിക്കുന്ന കാഴ്ച വീട്ടുകാര്‍ കണ്ടത്. പൂച്ചയോ പുലിയോ ഒന്നുമായിരുന്നില്ല, അവിടെ ഉണ്ടായിരുന്നത് ഒരു സിംഹമായിരുന്നു.

ആകെ ഭയന്നുപോയ വീട്ടുകാര്‍ പെട്ടെന്ന് തന്നെ അവിടെ നിന്നും ഇറങ്ങി അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. അടുത്തുള്ള വനത്തില്‍ നിന്നായിരിക്കാം സിംഹം വീട്ടിലേക്ക് എത്തിയത് എന്നാണ് കരുതുന്നത്. സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു കൊണ്ടിരിക്കുന്ന വീഡിയോയില്‍ അടുക്കള ഭിത്തിക്ക് മുകളില്‍ തുറിച്ചു നോക്കിയിരിക്കുന്ന സിംഹത്തെ കാണാം. ഇത് ആദ്യമായിട്ടല്ല അമ്‌റേലിയില്‍ ജനവാസ മേഖലകളില്‍ വന്യജീവികളെ കാണുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW