-->
മുതലകളുമായി ബന്ധപ്പെട്ട് ഒട്ടനവധി വീഡിയോകള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിമാറാറുണ്ട്. ഇപ്പോഴിതാ
ഒരാള്‍ ഒരു വലിയ മുതലയെ ഓടിച്ചുവിടുന്നതിന്റെ ദൃശ്യങ്ങളാണ് നെറ്റീസണ്‍സിനിടയില്‍ ശ്രദ്ധ നേടുന്നത്. ആ മുതലയാകട്ടെ ആകെ പരിഭ്രാന്തി പിടിപെട്ട പോലെയാണ് അവിടെ നിന്നും വേഗത്തില്‍ നീങ്ങുന്നത്. അയാള്‍ മുതലയെ അവിടെ നിന്നും എങ്ങനെയെങ്കിലും ഓടിച്ച് വിടുന്നതിനായി അതിന്റെ പിന്നാലെ തന്നെ പോകുന്നതും വീഡിയോയില്‍ കാണാം. ഇയാളുടെ വളര്‍ത്തുനായയുടെ അടുത്തെത്തിയതിനാലാണ് മുതലയെ അയാള്‍ ഓടിച്ച് വിടുന്നത് എന്നാണ് പറയുന്നത്.
'ഓസ്‌ട്രേലിയയില്‍ മാത്രമേ ഒരാള്‍ ഒരു മുതലയെ ഓടിച്ച് വിടുന്ന രംഗം നമുക്ക് കാണാന്‍ സാധിക്കൂ' എന്നും പറഞ്ഞാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. 'അമേസിംഗ് നേച്ചര്‍' എന്ന അക്കൗണ്ടില്‍ നിന്നാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. നിരവധിപ്പേരാണ് ഈ വീഡിയോ കണ്ടിരിക്കുന്നതും അതിന് കമന്റുകളുമായി എത്തിയിരിക്കുന്നതും.
ഒരാള്‍ കമന്റ് നല്‍കിയിരിക്കുന്നത് 'ഓസ്‌ട്രേലിയയിലെ നായകള്‍ക്ക് മുതലയെ പേടിയില്ലല്ലോ' എന്നാണ്. 'മുതലകളെ ഓടിച്ച് വിടുന്നതൊക്കെ ഓസ്‌ട്രേലിയക്കാര്‍ക്ക് ദിവസേനയുള്ള വ്യായാമം പോലെ മാത്രമേ ഉള്ളൂ' എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.
Only in australia will i see a guy chasing away a crocodile 😂 pic.twitter.com/A0gYXwXiI7— Nature is Amazing ☘️ (@AMAZlNGNATURE) March 31, 2025