-->
മലയാളികൾക്ക് ഏറെ സുപരിചിതമായ താര കുടുംബമാണ് നടൻ കൃഷ്ണ കുമാറിന്റേത്. സോഷ്യൽ ലോകത്ത് ഏറെ സജീവമായ ഇവരുടെ കുടുംബ വിശേഷങ്ങൾ എല്ലാം പ്രേക്ഷകരുമായി അവർ സോഷ്യൽമീഡിയ വഴിയും യുട്യൂബ് ചാനലിലൂടെയും പങ്കിടാറുണ്ട്. അവ ശ്രദ്ധനേടാറുമുണ്ട്. ഇപ്പോൾ കുടുംബത്തിലേക്ക് ആദ്യത്തെ പേരക്കുട്ടി പിറക്കാൻ പോകുന്ന സന്തോഷത്തിലും ത്രില്ലിലുമാണ് കൃഷ്ണകുമാർ കുടുംബം. രണ്ടാമത്തെ മകൾ ദിയ കൃഷ്ണ അഞ്ച് മാസം ഗർഭിണിയാണ്.
ഇതിന്റെ വിശേഷങ്ങളെല്ലാം വ്ലോഗിലൂടെ ദിയ അറിയിക്കാറുണ്ട്. ഇപ്പോഴിതാ ആദ്യ ട്രൈമെസ്റ്ററിൽ നിന്നും സെക്കന്റ്ട്രൈമെസ്റ്ററിലേക്ക് കടന്നപ്പോഴുള്ള മാറ്റങ്ങൾ എന്തൊക്കെയാണെന്ന് അമ്മ സിന്ധുവുമായി പങ്കിട്ടിരിക്കുകയാണ് ദിയ. നാല് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയ അമ്മ തന്നെയാണ് ദിയയ്ക്ക് ഗർഭ കാലത്ത് എല്ലാവിധ മാർഗനിർദേശങ്ങളും സഹായങ്ങളും ഏറ്റവും കൂടുതൽ നൽകുന്നത്.
സെക്കന്റ് ട്രൈമെസ്റ്ററിലേക്ക് എത്തിയപ്പോഴുള്ള ഫീൽ എങ്ങനെയാണ് മൂഡ് സ്വിങ്സ് എങ്ങനെയാണെന്ന് അമ്മ സിന്ധു ചോദിച്ചപ്പോഴാണ് മാറ്റങ്ങളെ കുറിച്ച് ദിയ മനസ് തുറന്നത്. സെക്കന്റ്ട്രൈമെസ്റ്ററിൽ എത്തിയപ്പോൾ മൂഡ് സ്വിങ്സ് ഇല്ലാതെയായിയെന്ന് ദിയ പറയുന്നു. എനിക്ക് ഇപ്പോൾ മൂഡ് സ്വിങ്സ് ഒന്നും തന്നെയില്ല. ആദ്യത്തെ ട്രൈമെസ്റ്ററിൽ ഉണ്ടായിരുന്നു.
ഒന്നിടവിട്ട ദിവസങ്ങളിൽ ഞാൻ കരഞ്ഞുകൊണ്ടേയിരിക്കുമായിരുന്നു. ഇപ്പോൾ എനിക്ക് ഒന്നുമേയില്ല. ഞാൻ വളരെ നോർമലാണ്. ഇടയ്ക്ക് നടുവേദനയും നടക്കാൻ ഉള്ള കുറച്ച് ബുദ്ധിമുട്ടും പെൽവിക്ക് പെയിനും മാത്രമെ ഇപ്പോഴുള്ളു. എന്റെ സ്വഭാവം മുഴുവനായും പഴയതുപോലെയായി. ഒരു കുഴപ്പവുമില്ല. നല്ലതുപോലെ തിന്നുന്നുമുണ്ട്. എനിക്ക് നെഞ്ചെരിച്ചിലൊക്കെയുണ്ട്. ആദ്യ ട്രൈമെസ്റ്ററിൽ അത് എങ്ങനെ സഹിക്കണം എന്ന് എനിക്ക് അറിയില്ലായിരുന്നു. അന്ന് അത് എന്താണെന്നും മനസിലാവുന്നുണ്ടായിരുന്നില്ല.
ഇപ്പോൾ എനിക്ക് അത് അറിയാം. അരമണിക്കൂർ കഴിയുമ്പോൾ പോകും എന്ന ആറ്റിറ്റ്യൂഡിലാണ് ഞാൻ ഇരിക്കുന്നത്. അതുകൊണ്ട് എനിക്ക് ഇപ്പോൾ പ്രശ്നങ്ങളിലെന്നാണ് ദിയ പറഞ്ഞത്. വിവാഹം കഴിഞ്ഞ് വൈകാതെ തന്നെ ഒരു കുഞ്ഞ് വേണമെന്ന തീരുമാനം നേരത്തെ തന്നെ ദിയയ്ക്കുണ്ടായിരുന്നു. അതുകൊണ്ട് തന്നെ വിവാഹം കഴിഞ്ഞ് വൈകാതെ തന്നെ അതിനുള്ള ശ്രമങ്ങൾ ആരംഭിച്ചിരുന്നു.
ഇക്കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു ദിയയുടെ വിവാഹം. ഗർഭിണിയാണെന്ന് കരുതി വീട്ടിൽ തന്നെ ഒതുങ്ങി കൂടി ഇരിക്കാനൊന്നും ദിയ തയ്യാറല്ല. ബിസിനസ് നോക്കി നടത്തുന്നതിനിടയിൽ സമയം കണ്ടെത്തി ഭർത്താവിനൊപ്പം ചെറിയ യാത്രകൾ ദിയ നടത്താറുണ്ട്. അത്തരം യാത്രകളുടെ പ്രധാന ലക്ഷ്യം തന്നെ ഫുഡ് എക്സ്പ്ലോറിങ്ങാണ്.
കഴിഞ്ഞ ദിവസം ചെന്നൈയിലേക്ക് ദിയ നടത്തിയ ട്രിപ്പിന്റെ വീഡിയോ വൈറലായിരുന്നു. മെറീന ബീച്ചിൽ ഭർത്താവിനൊപ്പം ബീച്ച് ഡേറ്റ് നടത്തിയപ്പോൾ എന്ന തലക്കെട്ടോടെയാണ് ദിയ വീഡിയോ പങ്കുവെച്ചത്. ബീച്ചിൽ മാത്രം ലഭ്യമാകുന്ന സ്നാക്സും ഉപ്പിലിട്ട വിഭവങ്ങളുമെല്ലാം കൊതിയോടെ ദിയ കഴിച്ചു. അതേസമയം ആൺകുഞ്ഞാകും ദിയയ്ക്ക് പിറക്കാൻ പോകുന്നത് എന്നാണ് താരത്തിന്റെ ആരാധകരുടെ പ്രവചനങ്ങൾ.