-->
സോഷ്യല്‍ മീഡിയയിലെ നിറ സാന്നിധ്യമാണ് ദിയ കൃഷ്ണ. വെറുമൊരു വ്ളോഗര്‍ എന്നതിനപ്പുറം ദിയ കൃഷ്ണയുടെ ഓരോ നേട്ടവും ആഘോഷിക്കുന്നവരാണ് ആരാധകര്‍ .ഇത്രയേറെ സ്നേഹം ആരാധകരില്‍ നിന്നും ലഭിക്കുന്നതുകൊണ്ടു തന്നെ തന്റെ ഓരോ സന്തോഷ നിമിഷവും ദിയ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്.
ഇപ്പോഴിതാ അതി മനോഹരമായ ഒരു കുടുംബ ചിത്രവുമായി എത്തിയിരിക്കുകയാണ് ദിയ കൃഷ്ണ എന്ന ഓസി. അശ്വിനും മകന്‍ ഓമിയ്ക്കുമൊപ്പമുള്ള ചിത്രമാണ് പങ്കുവച്ചിരിയ്ക്കുന്നത്. അതിലും മനോഹരമാണ് ചിത്രത്തിന് നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍. എത്ര മനോഹരമായ ഒരു ചെറിയ യാത്രയിലാണ് നമ്മള്‍- എന്ന് പറഞ്ഞാണ് ഫോട്ടോ പങ്കുവച്ചിരിയ്ക്കുന്നത്. താഴെ ലവ് ഇമോജിയുമായി അശ്വിനും എത്തി. സ്നേഹം പ്രകടിപ്പിക്കുന്ന കമന്റുകളാണ് ഫോട്ടോയ്ക്ക് താഴെ വരുന്നത്.
കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകളായ ദിയയുടെയും ചെന്നൈ സ്വദേശിയായ അശ്വിന്റെയും വിവാഹം. ഇരുവരും നേരത്തെ സുഹൃത്തുക്കളായിരുന്നു. സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറാണ് അശ്വിന്‍.
വിവാഹം മാത്രമായിരുന്നില്ല, ദിയ കൃഷ്ണയുടെ പ്രസവവും കേരളക്കരയില്‍ വലിയ ചര്‍ച്ചയായി. കുടുംബത്തിലെ മുഴുവന്‍ അംഗങ്ങളെയും സാക്ഷിയാക്കി, ബര്‍ത്ത് സ്യൂട്ടില്‍ നിന്നുള്ള പ്രസവത്തിന്റെ വീഡിയോ വലിയ ചര്‍ച്ചയായി. അതിന് ശേഷം അശ്വിന്റെയും ദിയയുടെയും വിശേഷങ്ങള്‍ക്കൊപ്പം ഓമിയുടെ വിശേഷങ്ങള്‍ക്കായും ആരാധകര്‍ കാത്തിരിക്കുകയായിരുന്നു.
ബിസിനസ് രംഗത്തും സജീവമാണ് ദിയ. കോളേജ് ജീവിതത്തിന് ശേഷം, വീട്ടില്‍ നിന്ന് മാറി നില്‍ക്കാന്‍ ഒരിടം എന്ന നിലയില്‍ തുടങ്ങിയ ദിയയുടെ ഓ ബൈ ഓസി എന്ന ബിസിനസം സംരംഭം ഇന്ന് വിജയകരമായി മുന്നോട്ടു പോകുകയാണ്