Friday, March 13, 2026 Last Updated 0 Min 24 Sec ago English Edition
Todays E paper
Ads by Google
Wednesday 19 Mar 2025 08.58 AM

ആഡംബര ജീവിതം നയിക്കണം, 5 വര്‍ഷമായി ക്യാന്‍സര്‍ ആണെന്ന വ്യജേന പങ്കാളിയെ പറ്റിച്ച് തട്ടിയത് 28 ലക്ഷം രൂപ

woman, fake, cancer, dupe, boyfriend, lakhs

പണത്തിന് വേണ്ടി പല തട്ടിപ്പുകളും നടത്തുന്ന നിരവധി ആളുകളെ നാം കണ്ടിട്ടുണ്ട്. എന്നാല്‍ ഇതുപോലെ ഒരു തട്ടിപ്പ് അത് ആദ്യമായിരിക്കും. പറഞ്ഞുവരുന്നത് ആഡംബരപൂര്‍ണ്ണമായ ജീവിതം നയിക്കാന്‍ വേണ്ടി പങ്കാളിയില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്ത ലോറ മക്‌ഫെര്‍സണ്‍ എന്ന് 35 കാരിയെക്കുറിച്ചാണ്.

തനിക്ക് മാരകമായ കാന്‍സറാണ് എന്ന് പറഞ്ഞുകൊണ്ടാണ് ലോറ തന്റെ കാമുകന്‍ കൂടിയായ ജോണ്‍ ലിയോനാര്‍ഡില്‍ നിന്നും ലക്ഷങ്ങള്‍ പറ്റിച്ചെടുത്തത്. തന്റെ ബിസിനസ്സായ അള്‍ട്രാ ഇവന്റ്‌സ് വഴി ചാരിറ്റിക്ക് വേണ്ടി 39 മില്യണ്‍ പൗണ്ട് ആണ് ജോണ്‍ ലിയോനാര്‍ഡ് ശേഖരിച്ചത്. ലോറയെ വിശ്വസിച്ച ഇയാള്‍ അവളുടെ ചികിത്സകള്‍ക്കായി എന്ന് പറഞ്ഞുകൊണ്ട് അഞ്ച് വര്‍ഷത്തേക്ക് ഏകദേശം 28 ലക്ഷം രൂപ ആണ് നല്‍കിയത്.

ആ പണത്തിന് അവള്‍ സ്തനങ്ങളുടെ ശസ്ത്രക്രിയകളും ശരീരഭാരം കുറക്കാനുള്ള ചികിത്സകളും ചെയ്യുകയായിരുന്നു. 2017 മാര്‍ച്ച് മുതല്‍ 2022 ജനുവരി വരെയാണ് ലോറ കാന്‍സര്‍ ചികിത്സയ്ക്ക് എന്നും പറഞ്ഞ് ലിയോനാര്‍ഡില്‍ നിന്ന് ലക്ഷക്കണക്കിന് രൂപ പറ്റിച്ചത്. സെര്‍വിക്കല്‍ ക്യാന്‍സറിന് റോയല്‍ ഡെര്‍ബി ആശുപത്രിയില്‍ കീമോതെറാപ്പിക്ക് വിധേയയാകുകയാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു ഇവര്‍ ഇദ്ദേഹത്തെ സമീപിച്ചത്.

പിന്നീട് അവള്‍ പറഞ്ഞത്, തനിക്ക് വന്‍കുടലില്‍ കാന്‍സറാണ് എന്നും സ്തനാര്‍ബുദമാണ് എന്നും ഓസ്ട്രിയയിലെ മെയ്ര്‍ ക്ലിനിക്കിലേക്ക് പോകുകയാണെന്നുമാണ്. അങ്ങനെയും പണം കൈക്കലാക്കി. എന്നാല്‍, പിന്നീട് ശരീരഭാരം കുറക്കാനുള്ള ചികിത്സയും സ്തനസൗന്ദര്യം വര്‍ധിപ്പിക്കാനുള്ള ചികിത്സയുമാണ് ലോറ ചെയ്യുന്നത് എന്ന് അദ്ദേഹത്തിന് മനസിലായി. 2021 -ല്‍ ചികിത്സയ്ക്ക് പണം നല്‍കുന്നത് ലിയോനാര്‍ഡ് അവസാനിപ്പിക്കുകയും 2022 -ല്‍ സംഭവത്തില്‍ അന്വേഷണം ആരംഭിക്കുകയും ചെയ്തു.

മനുഷ്യത്വത്തിലുള്ള തന്റെ വിശ്വാസം തന്നെ നഷ്ടപ്പെട്ടു, തന്റെ അഞ്ച് വര്‍ഷം ഇവള്‍ നശിപ്പിച്ചു എന്നാണ് ലിയോനാര്‍ഡ് ഇതേ കുറിച്ച് പ്രതികരിച്ചത്. അതേസമയം തനിക്ക് വിഷാദമാണ് എന്നാണ് ലോറ കോടതിയില്‍ പറഞ്ഞത്. എന്നാല്‍, നിലവില്‍ കോടതി അവരെ ദുഷ്ടയെന്നും വഞ്ചകിയെന്നുമാണ് വിശേഷിപ്പിച്ചിരിക്കുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW