Saturday, March 14, 2026 Last Updated 0 Min 43 Sec ago English Edition
Todays E paper
Ads by Google
Saturday 15 Mar 2025 03.17 PM

അതിഭയാനകം! പാമ്പിനെ തോളിലേറ്റിയും തട്ടിക്കളിച്ചും കുരുന്ന്, വീഡിയോ കണ്ട് കണ്ണ് തള്ളി നെറ്റീസണ്‍സ്

child, playing, snake, chair

കുരുന്നുകളുടെ അവിശ്വസനീയമെന്ന് തോന്നിക്കുന്ന പല വീഡിയോകളും സമൂഹ മാധ്യമങ്ങള്‍ വഴി വൈറലാകാറുണ്ട്. ഇപ്പോഴിതാ കസേരയില്‍ ഇരിക്കുന്ന ഒരു കൊച്ച് കുട്ടി തന്റെ ചുമലില്‍ കിടന്ന ഒരു പാമ്പിനെ എടുത്ത് കളിക്കുന്ന വീഡിയോയാണ് കാഴ്ചക്കാരില്‍ അമ്പരപ്പും ഞെട്ടലും സൃഷ്ടിക്കുന്നത്. വളരെ നിഷ്‌ക്കളങ്കമായി കുട്ടി പാമ്പിനോട് പെരുമാറുമ്പോള്‍, പാമ്പാകട്ടെ അതിലൊന്നും താത്പര്യമില്ലാത്തത് പോലെ തന്റെ വഴി അന്വേഷിക്കുന്ന തിരക്കിലായിരുന്നു.

@vivek_choudhary_snake_saver എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോയുടെ തുടക്കം ഒരു കഴുത്തില്‍ ഒരു പാമ്പുമായി കസേരയില്‍ ഇരിക്കുന്ന ഒരു കുട്ടിയില്‍ നിന്നാണ്. പെട്ടെന്ന് കുട്ടി കഴുത്തിലെ പാമ്പിനെ എടുത്ത് കസേരയില്‍ ഇടുന്നു. പിന്നാലെ പാമ്പ്, കസേരയില്‍ നിന്നും താഴേക്കിറങ്ങാന്‍ ശ്രമിക്കുമ്പോള്‍ കുട്ടി അതിന്റെ കഴുത്തിന് പിടിച്ച് പിന്നിലേക്ക് വലിക്കുന്നതും അതിന്റെ വാലില്‍ പിടിച്ച് വലിക്കുന്നതും വീഡിയോയില്‍ കാണാം.

ഒരു ലക്ഷത്തിലേറെ പേര്‍ വീഡിയോ ലൈക്ക് ചെയ്തപ്പോള്‍ വീഡിയോ ഇതിനകം കണ്ടത് ഒരു കോടി ഇരുപത്തിയൊമ്പത് ലക്ഷം പേര്‍. നിരവധി പേര്‍ ഇത്തരത്തില്‍ കുട്ടികളോട് നിരുത്തരവാദപരമായി പെരുമാറുന്നത് എന്തിനാണെന്ന് ചോദിച്ചു. മറ്റ് ചിലര്‍ കുട്ടിയുടെ ധൈര്യത്തെ പുകഴ്ത്തി. ചിലര്‍ അപകട സാധ്യതകളെ കുറിച്ച് ആശങ്കപ്പെട്ടു. അതേസമയം പാമ്പ് വിഷമുള്ളതാണോയെന്ന് വീഡിയോയില്‍ സൂചനയില്ല. എന്നാല്‍, പാമ്പുമായും ഇരുതലമൂരിയുമായും കുട്ടി നിര്‍ഭയമായി കളിക്കുന്ന നിരവധി വീഡിയോകള്‍ വിവേക് ചൗധരി നേരത്തെയും പങ്കുവച്ചിട്ടുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW