Wednesday, March 11, 2026 Last Updated 46 Min 5 Sec ago English Edition
Todays E paper
Ads by Google
Thursday 13 Mar 2025 03.43 PM

എന്നോട് ചോദിക്കാതെ അമ്മ എന്റെ ഐസ്‌ക്രീം കഴിച്ചു, വന്ന് അറസ്റ്റ് ചെയ്യണം: പോലീസിനെ ഫോണ്‍ വിളിച്ച് നാല് വയസ്സുകാരന്‍

four, year, old, boy, call, police, mother, ice, cream

കുരുന്നുകളുമായി ബന്ധപ്പെട്ട വാര്‍ത്തകളും വീഡിയോകളും നിമിഷ നേരങ്ങള്‍ക്കുള്ളിലാണ് സോഷ്യല്‍ മീഡിയ വഴി വൈറലാകുന്നത്. ഇപ്പോഴിതാ അമ്മ, തനിക്ക് തരാതെ തന്റെ ഐസ്‌ക്രീം കഴിച്ചതിന് നാല് വയസ്സുകാരന്‍ പോലീസിനെ വിളിച്ചു പരാതി പറഞ്ഞിരിക്കുകയാണ് ഒരു നാല് വയസ്സുകാരന്‍. യുഎസിലെ വിസ്‌കോണ്‍സിനിലാണ് രസകരമായ സംഭവം.

താന്‍ കഴിക്കാന്‍ കരുതി വെച്ചിരുന്ന ഐസ്‌ക്രീം അമ്മ കഴിച്ചു എന്ന് മനസ്സിലാക്കിയതിനെ തുടര്‍ന്നാണ് നാല് വയസ്സുകാരന്‍ പോലീസിനെ വിളിച്ചതെന്ന് സി എന്‍ എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എമര്‍ജന്‍സി നമ്പറായ 911 -ല്‍ വിളിച്ചാണ് ബാലന്‍ പോലീസിനോട് അമ്മ തന്റെ ഐസ്‌ക്രീം മോഷ്ടിച്ച് കഴിച്ചുവെന്ന് പരാതി പറഞ്ഞത്. തന്റെ അനുവാദമില്ലാതെയാണ് അമ്മ ഐസ്‌ക്രീം കഴിച്ചതെന്നും അതിനാല്‍ അമ്മയെ അറസ്റ്റ് ചെയ്യണമെന്നുമായിരുന്നു നിഷ്‌കളങ്കനായ ബാലന്റെ ആവശ്യം.

കുട്ടി പോലീസുമായി സംസാരിക്കുന്നതിനിടയില്‍ അമ്മ ഇടയ്ക്ക് വന്ന് ഫോണ്‍ വാങ്ങുകയും പോലീസിനോട് കാര്യങ്ങള്‍ വിശദീകരിക്കുകയുമായിരുന്നു. ഒടുവില്‍ കാര്യങ്ങള്‍ സ്ഥിരീകരിക്കാന്‍ പോലീസ് നേരിട്ട് വീട്ടിലെത്തി. ഐസ്‌ക്രീം തിന്നതിന് അമ്മയെ അറസ്റ്റ് ചെയ്യട്ടെ എന്ന് ചോദിച്ചപ്പോള്‍ വേണ്ട എന്റെ അമ്മയെ കൊണ്ടുപോകേണ്ട എന്നായിരുന്നു കുട്ടിയുടെ മറുപടി. ഒടുവില്‍, കുട്ടിയെ ആശ്വസിപ്പിച്ചു മടങ്ങിയ പോലീസ് തൊട്ടടുത്ത ദിവസം സമ്മാനമായി അവന് ഒരു ഐസ്‌ക്രീമും വാങ്ങി നല്‍കിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW