Saturday, March 28, 2026 Last Updated 4 Min 10 Sec ago English Edition
Todays E paper
Ads by Google
Saturday 28 Mar 2026 02.39 PM

കാഞ്ഞിരപ്പള്ളിയിലെ സർക്കാർ ജനറൽ ആശുപത്രിയിൽ ഗുരുതര അനാസ്ഥ: മൃതദേഹം ജീർണ്ണിച്ച നിലയിൽ

kanjirapally government general hospital
photo; representative image

കോട്ടയം : കാഞ്ഞിരപ്പള്ളിയിലെ സർക്കാർ ജനറൽ ആശുപത്രിയിൽ ഗുരുതര അനാസ്ഥ. മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ജീർണ്ണിച്ച നിലയിലാണ് കണ്ടെത്തിയത്.

മണിമല സ്വദേശിയുടെ മൃതദേഹമാണ് ജീർണിച്ച അവസ്ഥയിൽ കണ്ടെത്തിയത്. പ്രവർത്തിക്കാത്ത ഫ്രീസറിൽ മൃതദേഹം സൂക്ഷിക്കുകയായിരുന്നു.

ബന്ധുക്കൾ എത്തിയപ്പോൾ ദുർഗന്ധം വമിക്കുന്ന മൃതദേഹമാണ് കണ്ടത്. തുടർന്ന് ബന്ധുക്കൾ ആശുപത്രിയിൽ പ്രതിഷേധിക്കുകയായിരുന്നു. അതേസമയം, സംഭവത്തിൽ ആശുപത്രി അധികൃതർ വീഴ്ച സമ്മതിച്ചു. അനാസ്ഥ കാട്ടിയ ജീവനക്കാർക്കെതിരെനടപടിയെടുക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

Ads by Google
Ads by Google
LATEST NEWS
TRENDING NOW