Thursday, March 12, 2026 Last Updated 31 Min 11 Sec ago English Edition
Todays E paper
Ads by Google
Sunday 16 Nov 2025 08.42 PM

ജീവിതത്തിലും തിരഞ്ഞെടുപ്പിലും ഒന്നിച്ച്: പാലാ നഗരസഭയില്‍ ഭര്‍ത്താവും ഭാര്യയും മത്സരരംഗത്ത്

പാലാ നഗരസഭയിലെ മുന്‍ ചെയര്‍മാന്‍ ഷാജു തുരുത്തനും ഭാര്യ ബെറ്റിയുമാണ് ഒന്നിച്ച് തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്നത്
uploads/news/2025/11/811185/13.gif
photo; representative image

കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പില്‍ ഒന്നിച്ചു മത്സരിക്കാനൊരുങ്ങി ഭാര്യയും ഭര്‍ത്താവും. കോട്ടയം പാലാ നഗരസഭയിലാണ് സംഭവം. പാലാ നഗരസഭയിലെ മുന്‍ ചെയര്‍മാന്‍ ഷാജു തുരുത്തനും ഭാര്യ ബെറ്റിയുമാണ് ഒന്നിച്ച് തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്നത്. ഒന്നാം വാര്‍ഡില്‍ ഭാര്യ ജനവിധി തേടുമ്പോള്‍ ഭര്‍ത്താവ് രണ്ടാംവാര്‍ഡില്‍ നിന്ന് മത്സരിക്കും.

എന്നാല്‍ ഇതാദ്യമായല്ല ഇരുവരും ഒന്നിച്ച് നഗരസഭയിലേക്ക് ജനവിധി തേടുന്നത്. ഇരുവരും കൗണ്‍സിലര്‍മാരായിരുന്നു. ബെറ്റി ഷാജു നിരവധി തവണ നഗരസഭാധ്യക്ഷയായിരുന്നിട്ടുണ്ട്. നിരവധി തവണ കൗണ്‍സിലറായിരുന്ന ഷാജു തുരുത്തന്‍ കഴിഞ്ഞ തവണ ഒരുവര്‍ഷത്തേക്ക് ചെയര്‍മാനായിരുന്നു. വര്‍ഷങ്ങളായി കേരളാ കോണ്‍ഗ്രസ് എം പ്രതിനിധികളാണ് ഇരുവരും.

ചെയര്‍മാനായിരുന്ന ഷാജു തുരുത്തനെ സ്ഥാനത്തുനിന്നും പുറത്താക്കുകയായിരുന്നു. പാര്‍ട്ടി ധാരണ പ്രകാരം തോമസ് പീറ്ററിനായി ചെയര്‍മാന്‍ സ്ഥാനം രാജിവയ്ക്കാന്‍ ഷാജു തയ്യാറായിരുന്നില്ല. ഈ സമയം പ്രതിപക്ഷമായ യുഡിഎഫ് ചെയര്‍മാനെതിരെ അവിശ്വാസം അവതരിപ്പിച്ചു. അവിശ്വാസം പരാജയപ്പെടുത്തിയശേഷം സ്ഥാനം രാജിവയ്ക്കാമെന്ന് ഷാജു പറഞ്ഞു. എന്നാല്‍ ഇതിനോട് കേരളാ കോണ്‍ഗ്രസ് എം പാര്‍ട്ടിയും മുന്നണിയും അനുകൂലിച്ചില്ല. അവിശ്വാസത്തിന് മുന്‍പ് രാജിവയ്ക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടെങ്കിലും ഷാജു അതിന് തയ്യാറായില്ല.

Ads by Google
Ads by Google
LATEST NEWS
TRENDING NOW