Wednesday, March 25, 2026 Last Updated 7 Min 51 Sec ago English Edition
Todays E paper
Ads by Google
Wednesday 25 Mar 2026 05.12 PM

മകന് വോട്ട് ചെയ്യാൻ കാത്തു നിൽക്കാതെ ഉമ്മ യാത്രയായി.. ; മണ്ണാർക്കാട് LDF സ്ഥാനാർത്ഥിയു​ടെ മാതാവ് സൈനബ മരണപ്പെട്ടു.

സ്ഥാനാർഥിയുടെ ഇന്നും നാളെയും ഉള്ള പ്രചാരണ പരിപാടികൾ മാറ്റിവച്ചു.

പാലക്കാട് : മണ്ണാർക്കാട് നിയോജക മണ്ഡലം എൽ‍ഡിഎഫ് സ്ഥാനാർഥി മൻസിൽ അബൂബക്കറിന് മത്സരിക്കാൻ കെട്ടിവയ്ക്കാനുള്ള പണം കൈമാറിയ ഉമ്മ സൈനബ ഹജ്ജുമ്മ മകന് വോട്ട് നൽകാൻ കഴിയാതെ വിടപറഞ്ഞു. കഴിഞ്ഞ ശനിയാഴ്ച ഉമ്മയിൽ നിന്ന് പണവും പത്രികയും സ്വീകരിച്ച് കവിളിൽ മുത്തം നൽകിയാണ് മൻസിൽ അബൂബക്കർ പത്രിക സമർപ്പണത്തിന് പുറപ്പെട്ടത്.

വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ഞായറാഴ്ചയാണ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ രാവിലെ മരിച്ചു. വൈകിട്ട് കരുവരട്ട ജുമാമസ്ജിദിൽ കബറടക്കി. യുഡിഎഫ് സ്ഥാനാർഥി എൻ.ഷംസുദ്ദീൻ, എൽഡിഎഫ് ഒറ്റപ്പാലം സ്ഥാനാർഥി കെ.പ്രേംകുമാർ വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ വീട്ടിലെത്തിയിരുന്നു. സ്ഥാനാർഥിയുടെ ഇന്നും നാളെയും ഉള്ള പ്രചാരണ പരിപാടികൾ മാറ്റിവച്ചു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW