Saturday, March 14, 2026 Last Updated 4 Min 25 Sec ago English Edition
Todays E paper
Ads by Google
Thursday 09 Oct 2025 05.22 PM

'സേവ് ലോട്ടസ്' എന്ന പേരില്‍ വാട്‌സ് ആപ്പ് ഗ്രൂപ്പ് ; മാവേലിക്കര ബിജെപിയിൽ പൊട്ടിത്തെറിയോ?

ബിജെപി മാവേലിക്കര നഗരസഭ അംഗങ്ങള്‍ അടക്കം നേതൃത്വത്തെ രാജിസന്നത അറിയിച്ചതായാണ് വിവരം
uploads/news/2025/10/804750/bjp-flag.gif
photo-ANI

ആലപ്പുഴ: മാവേലിക്കര ബിജെപിയിലെ പ്രതിസന്ധി പൊട്ടിത്തെറിയിലേക്ക്.ബിജെപി ജില്ലാ നേതൃത്വത്തിന്റെ അനധികൃത സാമ്പത്തിക ഇടപാട് ചോദ്യം ചെയ്തവരെ വെട്ടി നിരത്തുന്നുവെന്നാരോപിച്ചാണ് ഒരുകൂട്ടം നേതാക്കളുടെ രാജിഭീഷണി.

ഒരു വിഭാഗം നേതാക്കള്‍ 'സേവ് ലോട്ടസ്' എന്ന പേരില്‍ വാട്‌സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയത് നേതാക്കളെ വെട്ടിലാക്കി. 200 ഓളം ബിജെപി നേതാക്കള്‍ അംഗങ്ങളായ ഗ്രൂപ്പില്‍ നേതൃത്വത്തിന്റെ പോരായ്മയാണ് ചര്‍ച്ച ചെയ്യുന്നത്. ജില്ലാ സംസ്ഥാന നേതാക്കള്‍ ഉള്‍പ്പെടെ ഗ്രൂപ്പില്‍ ഉണ്ടെന്നതും നേതൃത്വത്തിന് ആശങ്കയാണ്.

150 പ്രവര്‍ത്തകര്‍ പ്രാഥമികാംഗത്വം രാജിവെയ്ക്കാനൊരുങ്ങുന്നു. ബിജെപി മാവേലിക്കര നഗരസഭ അംഗങ്ങള്‍ അടക്കം നേതൃത്വത്തെ രാജിസന്നത അറിയിച്ചതായാണ് വിവരം. ബിജെപി ജില്ലാ നേതൃത്വത്തിന്റെ അനധികൃത സാമ്പത്തിക ഇടപാട് ചോദ്യം ചെയ്തവരെ വെട്ടി നിരത്തുന്നുവെന്നാരോപിച്ചാണ് ഒരുകൂട്ടം നേതാക്കളുടെ രാജിഭീഷണി. തിരഞ്ഞെടുപ്പ് ഫണ്ട് തട്ടാന്‍ ശ്രമം എന്നും ആരോപണം ഉണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW