Wednesday, March 25, 2026 Last Updated 9 Min 20 Sec ago English Edition
Todays E paper
Ads by Google
Wednesday 25 Mar 2026 01.53 PM

' ട്വന്റി 20 പാര്‍ട്ടി എന്നെ മത്സരിക്കാന്‍ വിളിച്ചിരുന്നു, ഞാന്‍ പോയില്ല, LDF തന്നെ തുടരണമെന്നാണ് ആഗ്രഹം' ; കൃഷ്ണ പ്രഭ

her, actress

തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ട്വന്റി 20 പാര്‍ട്ടി തന്നെ സമീപിച്ചിരുന്നുവെന്ന് നടി കൃഷ്ണപ്രഭ. 'ട്വന്റി 20യില്‍ മത്സരിക്കാന്‍ എന്നെ വിളിച്ചിട്ടുണ്ടായിരുന്നു. പക്ഷേ ഞാന്‍ പോയില്ല. നില്‍ക്കുന്നയാള്‍ക്ക് ബോധം വേണമല്ലോ. അതുകൊണ്ട് ഇല്ലെന്ന് പറഞ്ഞു. എന്റെ സുഹൃത്തുക്കള്‍ തന്നെയാണ് നില്‍ക്കുന്നത്.

ഇതൊക്കെ കാരണം. അതിന് ശേഷം പരിപാടികളെല്ലാം കണ്ടക്ട് ചെയ്യുമെന്ന് അവര്‍ നമുക്ക് വാക്ക് തന്നു. അത് അക്ഷരംപ്രതി അവര്‍ പാലിച്ചിട്ടുണ്ട്. എന്റെ കേരളം പോലുള്ള ഷോകള്‍, ഞാന്‍ തന്നെ മൂന്ന്- നാല് ജില്ലകളില്‍ ചെയ്തിട്ടുണ്ട്. ഇഷ്ടം പോലെ പരിപാടികള്‍ ഒക്കെ ഉണ്ടായി.

ഉണ്ട ചോറിന് നന്ദി കാണിക്കേണ്ടതാണ്. കലാകാരന്മാര്‍ക്ക് ഒത്തിരി സപ്പോര്‍ട്ട് നല്‍കിയിരുന്നു', കൃഷ്ണപ്രഭ വ്യക്തമാക്കി. എല്‍ഡിഎഫ് തന്നെ അധികാരത്തില്‍ വരണമെന്നാണോ എന്ന ചോദ്യത്തിന്, 'ആര് വന്നാലും നമ്മള്‍ പണിയെടുക്കണം. എന്നാലും തുടരണം എന്ന് തന്നെയാണ് ആഗ്രഹം', എന്നും നടി കൂട്ടിച്ചേര്‍ത്തു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW