Wednesday, March 25, 2026 Last Updated 10 Min 49 Sec ago English Edition
Todays E paper
Ads by Google
Wednesday 25 Mar 2026 01.16 PM

' ഇങ്ങനെയൊരു സിനിമ സമ്മാനിച്ചതിന് നന്ദി, അഭിനന്ദനങ്ങള്‍' ; 100 കോടി ക്ലബ്ബില്‍ ആട് 3- സംവിധായകനെ അഭിനന്ദിച്ച് ഉണ്ണി മുകുന്ദന്‍

aadu 3

മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ചിത്രം ' ആട് 3' തിയേറ്ററുകളില്‍ നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുകയാണ്. ഇപ്പോഴിതാ ചിത്രം 100 കോടി ക്ലബ്ബില്‍ ഇടം പിടിച്ചിരിക്കുകയാണ്. ചിത്രത്തിന്റെ സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് ഈ സന്തോഷം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കുകയും പ്രേക്ഷകര്‍ക്ക് നന്ദി അറിയിക്കുകയും ചെയ്തു.

ഇപ്പോഴിതാ സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസിനെ അഭിനന്ദിച്ച് എത്തിയിരിക്കുകയാണ് നടന്‍ ഉണ്ണി മുകുന്ദന്‍. മിഥുന്റെ നിശ്ചയദാര്‍ഢ്യവും സിനിമയോടുളള ആവേശവും ഈ ചിത്രത്തെ മറ്റൊരു തലത്തില്‍ എത്തിച്ചെന്ന് ഉണ്ണി മുകുന്ദന്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

'' ഇത് വ്യക്തിപരമാണ്! മിഥുന്‍, ഇതൊരു വലിയ വിജയം തന്നെയാണ്. എനിക്കിതില്‍ ഒട്ടും അത്ഭുതം തോന്നുന്നില്ല, കാരണം ഇതിനെക്കുറിച്ച് നീ പണ്ട് പറഞ്ഞത് എനിക്ക് ഇപ്പോഴും ഓര്‍മ്മയുണ്ട്. നിന്റെ നിശ്ചയദാര്‍ഢ്യവും സിനിമയോടുള്ള ആവേശവും ഈ ചിത്രത്തെ മറ്റൊരു തലത്തില്‍ എത്തിച്ചിരിക്കുന്നു!

മലയാളത്തിലെ ആദ്യത്തെ ടൈം ട്രാവല്‍ ചിത്രം, അതും നിലവിലുള്ള ഒരു ഫ്രാഞ്ചൈസിയുമായി ചേര്‍ത്ത് അവതരിപ്പിച്ചു കൊണ്ട് നീ എല്ലാ മുന്‍വിധികളെയും തകര്‍ത്തിരിക്കുകയാണ്. ഇങ്ങനെയൊരു സിനിമ സമ്മാനിച്ചതിന് നന്ദി സഹോദരാ! അഭിനന്ദനങ്ങള്‍! നിന്റെ അടുത്ത ചിത്രത്തിനായി കാത്തിരിക്കുന്നു, കാരണം അത് നിന്റെ ഏറ്റവും മികച്ച ഒന്നായിരിക്കുമെന്ന് എനിക്കുറപ്പാണ്'', ഉണ്ണി മുകുന്ദന്‍ കുറിച്ചു.

ജയസൂര്യ നായകനായി എത്തുന്ന ചിത്രത്തില്‍ വിജയ് ബാബു, ഇന്ദ്രന്‍സ്, സണ്ണി വെയ്ന്‍, വിനായകന്‍ തുടങ്ങി വലിയൊരു താരനിര തന്നെയുണ്ട്. ബിഗ് ബഡ്ജറ്റ് എപിക് ഫാന്റസി ചിത്രമായി എത്തിയ ആട് 3 വിജയ് ബാബുവിന്റെ ഉടമസ്ഥതയിലുളള ഫ്രൈഡേ ഫിലിം ഹൌസ്, ശ്രീ വേണു കുന്നപ്പിളളി നേതൃത്വം നല്‍കുന്ന കാവ്യാ ഫിലിം കമ്പനി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW