-->
ഓരോ നാട്ടിലെയും ജീവിത രീതികള്‍ തീര്‍ത്തും വ്യത്യസ്തമാണ്. തെക്കുകിഴക്കന്‍ യൂറോപ്പിലെ ഈ കുഞ്ഞന്‍ രാജ്യം പ്രകൃതി സൗന്ദര്യത്തിനും മറ്റും പേരുകേട്ടതാണ്. ഓരോ വര്‍ഷവും ലക്ഷക്കണക്കിന് വിനോദസഞ്ചാരികളാണ് ഇവിടെയെത്തുന്നത്. എന്നാല്‍, ഇവിടെയെത്തുന്ന വിനോദസഞ്ചാരികളെ അതിശയിപ്പിക്കുന്ന ചില കാര്യങ്ങളും മോണ്ടിനെഗ്രോയില്‍ ഉണ്ട്. അതേക്കുറിച്ച് പറയുകയാണ് ട്രാവല്‍ വ്‌ലോഗറായ ഹെലന്‍ സുല. തന്നെ ഞെട്ടിച്ച ആറ് കാര്യങ്ങളെ കുറിച്ചാണ് ഹെലന്‍ തന്റെ വീഡിയോയില്‍ പറയുന്നത്.
അതില്‍ ഒന്നാമതായി ഹെലന്‍ പറയുന്നത് ഇവിടുത്തുകാര്‍ രാവിലെ തന്നെ മദ്യം കഴിക്കുന്നതിനെ കുറിച്ചാണ്. പഴം കൊണ്ടുണ്ടാക്കുന്ന മദ്യമായ റാക്കി ഇവിടുത്തുകാര്‍ രാവിലെ തന്നെ കഴിക്കും. അതും പ്രഭാതഭക്ഷണത്തിന് മുമ്പ് തന്നെ കഴിക്കുന്നവരുമുണ്ട് എന്നതാണ് ഹെലനെ ഞെട്ടിച്ചത്. അതുപോലെ പുകവലിയാണ് അടുത്തത്. ആളുകള്‍ മിക്കവാറും പുകവലിക്കുന്നവരാണ്. വീടിന്റെ അകത്തും അവര്‍ പുകവലിക്കും എന്നതാണത്രെ ഹെലന് ആകെ ഷോക്കായിപ്പോയത്.
അടുത്തതായി, മോണ്ടിനെഗ്രോയില്‍ സ്റ്റാര്‍ബക്‌സോ മക്‌ഡൊണാള്‍ഡോ ഇല്ല എന്നാണ് ഹെലന്‍ തന്റെ വീഡിയോയില്‍ പറയുന്നത്. ഈ ജനപ്രിയമായ ഫുഡ് ചെയിനുകള്‍ ഇല്ലാത്തത് ശരിക്കും ഹെലനെ അമ്പരപ്പിച്ചിട്ടുണ്ട്. അതുപോലെ, തലസ്ഥാനമായ പോഡ്ഗോറിക്കയില്‍ പോലും ഒരു ആപ്പിള്‍ സ്റ്റോറു പോലുമില്ല എന്നും അവള്‍ പറയുന്നു. അടുത്തതായി ഹെലനെ അമ്പരപ്പിച്ച കാര്യം, എയര്‍ കണ്ടീഷനിംഗ് ആളുകളെ രോഗികളാക്കുമെന്നാണത്രെ മോണ്ടിനെഗ്രോയില്‍ പലരും വിശ്വസിക്കുന്നത്. തന്നോട് പലരും അത് പറഞ്ഞിട്ടുണ്ട് എന്നും അവള്‍ വെളിപ്പെടുത്തുന്നു.
എന്നാല്‍, വളരെ രസകരമായ മറ്റൊരു കാര്യം കൂടി അവള്‍ പറയുന്നുണ്ട്. അവിടെ ആരും പരസ്പരം ചിരിക്കുകയോ, ഹായ്, ഹലോ ഒന്നും പറയുകയോ ചെയ്യില്ലത്രെ. അത് അവര്‍ പരുക്കരായ മനുഷ്യരായതുകൊണ്ടല്ല. അവരുടെ രീതി അങ്ങനെയാണ്. അടുത്തതായി, അവിടെ പാറക്കെട്ടുകള്‍ക്കിടയിലും മറ്റുമുള്ള കുത്തനെയുള്ള റോഡുകളിലൂടെയുള്ള ആളുകളുടെ ഡ്രൈവിം?ഗ് ആണ്. അവിടെ ?ഗാര്‍ഡ്‌റെയിലുകളില്ലെന്നും ആളുകള്‍ വളരെ വേഗത്തിലാണ് വാഹനമോടിക്കുന്നത് എന്നും ഹെലന്‍ പറയുന്നു. എന്തായാലും, ഹെലന്‍ പങ്കുവച്ചിരിക്കുന്ന ഇക്കാര്യങ്ങള്‍ ഹെലന് മാത്രമല്ല പലര്‍ക്കും പുതിയ അറിവായിരുന്നു.