-->
നമ്മുടെ ഇന്ത്യയില്‍ ആളുകള്‍ റോഡ് നിയമങ്ങള്‍ പാലിച്ചും മറ്റ് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാതെയും വാഹനം ഓടിക്കാറുണ്ടെങ്കിലും എല്ലാവരും അങ്ങനെയല്ല. അതില്‍ത്തന്നെ ചില വിരുതന്മാര്‍ ഹോണ്‍ അടിച്ച് മറ്റുള്ളവരെ ശല്യം ചെയ്യാറുണ്ട്. ട്രാഫിക് സിഗ്‌നലില്‍ സിഗ്‌നല്‍ ചുവപ്പ് ആണെങ്കില്‍ പോലും ഈ വിരുതന്മാര്‍ ഹോണ്‍ അടിച്ച് ചെവിക്ക് തകരാറുണ്ടാക്കും. കഠിനമായ ട്രാഫിക് ബ്ലോക്കില്‍ പെട്ട് കിടക്കുമ്പോഴും ഇതേ പ്രശ്‌നം ഉണ്ടാകാറുണ്ട്. എന്നാല്‍ ശബ്ദകോലാഹലങ്ങളൊന്നുമില്ലാതെ സുഖമായി യാത്ര ചെയ്യാന്‍ സാധിക്കുന്ന ഒരു രാജ്യമുണ്ട്. അത് പക്ഷെ ഇന്ത്യയല്ല..അങ്ങ് ദൂരെയുള്ള പോളണ്ടാണ് ആ രാജ്യം.
കുനാല്‍ ദത്ത് എന്ന ഇന്ത്യന്‍ വംശജന്റെ വീഡിയോയാണ് പോളണ്ടിലെ ഈ റോഡ് സംസ്‌കാരത്തെ കുറിച്ച് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ച തുടങ്ങിവച്ചിരിക്കുന്നത്. റോഡില്‍ നിറയെ വാഹനങ്ങളുണ്ടായിട്ടും ഹോണ്‍ അടിച്ച് ബഹളം വയ്ക്കാതെ സമാധാനപൂര്‍വം െ്രെഡവ് ചെയ്യുന്നവരെ കുനാലിന്റെ വീഡിയോയില്‍ കാണാം. പോളണ്ടിലെ തിരക്കേറിയ റോഡില്‍ നിന്നാണ് കുനാല്‍ ദത്ത് ഈ വീഡിയോ ചെയ്യുന്നത്. നിറയെ വണ്ടികള്‍ ഉള്ള റോഡാണ് എങ്കിലും ഒരാള്‍ പോലും ഹോണടിക്കുന്നതായി നമുക്ക് കാണാനാകില്ല. റോഡില്‍ നിറയെ കാല്‍നടയാത്രക്കാരുണ്ട്, റോഡ് മുറിച്ചുകിടക്കുന്നവരുണ്ട്. മാത്രമല്ല, കൃത്യമായി ട്രാഫിക് നിയന്ത്രണങ്ങള്‍ പാലിക്കുകയും അവര്‍ ചെയ്യുന്നുണ്ട്.
ഇന്ത്യയിലെ സാഹചര്യങ്ങളെ താരതമ്യപ്പെടുത്തിക്കൊണ്ടാണ് കുനാല്‍ ഈ വീഡിയോ ചെയ്യുന്നത്. ഇന്ത്യയില്‍ ഒരു സെക്കന്‍ഡ് പോലും കാത്തുനില്‍ക്കാന്‍ ആഗ്രഹിക്കാത്ത ആളുകളാണ് ഉള്ളത് എന്നാല്‍ പോളണ്ടില്‍ അങ്ങനെയല്ല എന്നാണ് കുനാല്‍ പറയുന്നത്. നിരവധി പേരാണ് ഈ വീഡിയോ കാണുകയും പങ്കുവെക്കുകയും ചെയ്തിട്ടുള്ളത്.ഇന്ത്യയില്‍ ഇതുപോലത്തെ ട്രാഫിക് മര്യാദകള്‍ ഉണ്ടായിരുന്നെങ്കില്‍ എത്ര നന്നായേനെ എന്ന് നിരവധി പേര്‍ പറയുന്നുണ്ട്. ഇന്ത്യ അഭിമുഖീകരിക്കുന്നത് ഒരു ട്രാഫിക് പ്രശ്‌നമല്ല, മറിച്ച്, കൃത്യമായ അവബോധമില്ലായ്മയുടേത് കൂടിയാണെന്ന് പലരും അഭിപ്രായപ്പെടുന്നുണ്ട്.
കുനാലിനെ എതിര്‍ക്കുന്നവരും ഒട്ടേറെയാണ്. ഇരു രാജ്യങ്ങളിലെയും റോഡ് സംസ്‌കാരങ്ങളെ താരതമ്യപ്പെടുത്തിക്കൊണ്ടാണ് വിമര്‍ശനം. ഇന്ത്യയിലെ െ്രെഡവര്‍മാര്‍ക്ക് നിരന്തരം ഹോണ്‍ അടിക്കേണ്ടിവരുന്നത് ആളുകള്‍ തോന്നിയതുപോലെ റോഡില്‍ നടക്കുന്നത് കൊണ്ടാണെന്നും ഇന്ത്യയുടെ ട്രാഫിക് സാഹചര്യങ്ങള്‍ തികച്ചും വ്യത്യസ്തമാണെന്നും ഇവര്‍ പറയുന്നു.