-->
ബിലാസ്പൂരില്‍ നിന്ന് ലഖ്‌നൗവിലേക്കുള്ള ഗരീബ് രഥ് എക്‌സ്പ്രസില്‍ താന്‍ നേരിട്ട ദുരനുഭവത്തെക്കുറിച്ച് പങ്കുവച്ച് രംഗത്തെത്തിയിരിക്കുകയാണ് മോഹന്‍ വര്‍മ്മ എന്ന യാത്രക്കാരന്‍. സമാധാനപരമായ ഒരു യാത്ര പ്രതീക്ഷിച്ച വര്‍മ്മയ്ക്ക് കിട്ടിയത് നേരെ വിപരീതമായ അനുഭവവും. ഇന്‍സ്റ്റഗ്രാമിലൂടെയാണ് അദ്ദേഹം ഇക്കാര്യം പങ്കുവച്ചിരിക്കുന്നത്.
യാത്ര തുടങ്ങി കുറച്ചു കഴിഞ്ഞപ്പോള്‍ തന്നെ കോച്ചിനുള്ളിലുണ്ടായിരുന്ന ഒരു കുടുംബം ബഹളം വെക്കാന്‍ തുടങ്ങി. ട്രെയിന്‍ കോച്ചിനെ ഒരു സ്വകാര്യ സ്റ്റുഡിയോ പോലെയാണ് അവര്‍ കണക്കാക്കിയതെന്ന് മന്‍മോഹന്‍ പറയുന്നു. ഉച്ചത്തില്‍ പാട്ട് വെക്കുകയും, സംസാരിക്കുകയും, ഇന്‍സ്റ്റഗ്രാം റീല്‍സിനായി നൃത്തം ചെയ്യുകയുമായിരുന്നു ആ സംഘം. മറ്റ് യാത്രക്കാര്‍ വിശ്രമിക്കാന്‍ ശ്രമിക്കുമ്പോഴായിരുന്നു ഈ ശല്യം. 'എല്ലാ യാത്രകളും നമ്മെ ലക്ഷ്യസ്ഥാനങ്ങളെക്കുറിച്ചല്ല പഠിപ്പിക്കുന്നത്, ചില യാത്രകള്‍ മനുഷ്യരെക്കുറിച്ചും പഠിപ്പിക്കും. സമാധാനപരമായ ഒരു യാത്രയാകേണ്ടിയിരുന്ന ഇത് ഒടുവില്‍ ഒരു 'ലൈവ് റിയാലിറ്റി ഷോ' ആയി മാറി' എന്നാണ് മന്‍മോഹന്‍ വര്‍മ്മ തന്റെ പോസ്റ്റില്‍ കുറിച്ചത്.
നീണ്ട മണിക്കൂറുകളോളം ഈ ബുദ്ധിമുട്ട് സഹിച്ച ശേഷം, വര്‍മ്മ റെയില്‍വേ ഹെല്‍പ്പ് ലൈന്‍ നമ്പറായ 139 ല്‍ വിളിച്ച് പരാതിപ്പെട്ടു. റെയില്‍വേ പോലീസ് ഉടനടി സ്ഥലത്തെത്തുകയും ശല്യമുണ്ടാക്കിയവരെ നിയന്ത്രിക്കുകയും ചെയ്തു. റെയില്‍വേയുടെ ഈ വേഗത്തിലുള്ള നടപടിയെ അദ്ദേഹം അഭിനന്ദിക്കാനും മറന്നില്ല. ഈ സംഭവം പങ്കുവെച്ചുകൊണ്ട് പൊതുസ്ഥലങ്ങളിലെ 'സിവിക് സെന്‍സിനെ' കുറിച്ച് അദ്ദേഹം പറയുന്നു.. ട്രെയിന്‍ കോച്ച് എന്നത് എല്ലാവര്‍ക്കും അവകാശപ്പെട്ട പൊതുവിടമാണെന്നും, സഹയാത്രികരെ ബഹുമാനിക്കാനുള്ള ലളിതമായ മര്യാദകള്‍ എല്ലാവരും പാലിക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. വീഡിയോ വൈറലായതോടെ സമാനമായ അനുഭവങ്ങള്‍ പങ്കുവെച്ച് നിരവധി പേര്‍ രംഗത്തെത്തി.