Friday, March 13, 2026 Last Updated 7 Min 59 Sec ago English Edition
Todays E paper
Ads by Google
Friday 23 Jan 2026 01.06 PM

എന്തൊരു വൃത്തി! ഐസ്വാള്‍ മുതല്‍ ഗുവാഹത്തി വരെ ഒരു ക്ലീന്‍ ട്രെയിന്‍ യാത്ര, വൈറലായി വീഡിയോ

northeast, train, journey, cleanliness

ഇന്ത്യയിലെ പൊതുസ്ഥലങ്ങളിലെ ശുചിത്വവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും ചര്‍ച്ചകള്‍ നടക്കാറുണ്ട്. കാരണം പൊതുമുതല്‍ സംരക്ഷിക്കുന്ന കാര്യത്തിലും അവ വൃത്തിയായി സൂക്ഷിക്കുന്ന കാര്യത്തിലും പലപ്പോഴും ആളുകള്‍ മടികാണിക്കാറുണ്ട്. തീവണ്ടി പോലുള്ള യാത്രാസൗകര്യങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ആളുകള്‍ മാലിന്യം അലക്ഷ്യമായി വലിച്ചെറിയുകയും ശുചിത്വത്തിന്റെ ഉത്തരവാദിത്തം അധികാരികളുടെ മേല്‍ കെട്ടിവെക്കുകയും ചെയ്യുന്നു. സമൂഹത്തിലെ ഒരു കൂട്ടം ആളുകള്‍ ഇത്തരത്തില്‍ പെരുമാറുമ്പോഴും രാജ്യത്തിന്റെ വടക്കുകിഴക്കന്‍ മേഖല ശുചിത്വത്തില്‍ മാതൃകയാണ് എന്ന് കാണിച്ചുതരുന്ന വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

ഐസ്വാള്‍ മുതല്‍ ഗുവാഹത്തി വരെ തീവണ്ടിയില്‍ യാത്ര ചെയ്യുന്ന ഒരു വ്യക്തി തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ച വീഡിയോയിലാണ് ആളുകളുടെ ശുചിത്വബോധം വ്യക്തമാകുന്നത്. യാത്രക്കാര്‍ അവരുടെ പരിസരം വൃത്തിയായി സൂക്ഷിക്കാന്‍ വേണ്ടി മുന്‍കൈയ്യെടുത്ത് പ്രവര്‍ത്തിക്കുന്നു. ആരുടേയും നിര്‍ബന്ധമോ കര്‍ശനമായ നിയമങ്ങളോ ഇല്ലാതെ ഉയര്‍ന്ന തലത്തിലുള്ള പൗരബോധം ഉള്‍ക്കൊണ്ടാണ് ഇത് നടപ്പിലാക്കുന്നത്.

വീഡിയോയില്‍ യാത്രക്കാര്‍ അവരുടെ സീറ്റിന് തൊട്ടടുത്തായി ചെറിയ ബാഗുകളില്‍ യാത്രയ്ക്കിടെ ഉണ്ടാകുന്ന മാലിന്യങ്ങള്‍ സൂക്ഷിക്കുന്നു. പ്രത്യേകമായി ലഭിച്ച നിര്‍ദേശങ്ങളൊന്നുമില്ലാതെ ഇത് ആളുകള്‍ക്കിടയിലുള്ള ഒരു ശീലം മാത്രമാണെന്ന് വീഡിയോയില്‍ ഓര്‍മ്മപ്പെടുത്തുന്നുണ്ട്. വീഡിയോ വൈറലായതോടെ ആളുകളുടെ പ്രവൃത്തിയെ പ്രശംസിച്ചുകൊണ്ട് നിരവധി ഉപയോക്താക്കള്‍ രംഗത്തെത്തി. പലപ്പോഴും വൃത്തിഹീനമായ റോഡുകളെക്കുറിച്ചും ട്രെയിനുകളെക്കുറിച്ചും പരാതിപ്പെടുന്ന ആളുകള്‍ സ്വന്തം പെരുമാറ്റത്തെ അപൂര്‍വമായിട്ടെ ചോദ്യം ചെയ്യാറുള്ളു എന്ന് ഒരു ഉപയോക്താവ് കുറിച്ചു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW