-->
ട്രെയിന്‍ യാത്രകളില്‍ മോഷണശ്രമങ്ങള്‍ നടക്കുന്നത് പതിവാണ്. ചുറ്റുമുള്ളവരെ ശ്രദ്ധിച്ചിലെങ്കില്‍ വിലപിടിപ്പുള്ള പലതും നഷ്ടമായെന്നുവരും. പോലീസ് ഉദ്യോഗസ്ഥര്‍ ഇത് സംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ നല്‍കാറുണ്ടെങ്കിലും പലരും ഇതൊന്നും കാര്യമാക്കാറില്ല. വിന്‍ഡോ സീറ്റിലാണെങ്കില്‍ വിന്‍ഡോയില്‍ കൂടി ഫോണ്‍ അടിച്ചുമാറ്റി മുങ്ങുന്ന വിരുതന്മാര്‍ വരേയുമുണ്ട്. അങ്ങനെ ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്.
വീഡിയോയില്‍ ഒരു പോലീസുകാരന്‍ എങ്ങനെ ഫോണ്‍ മോഷണം പോകുന്നു എന്ന് ഒരു യുവതിയെ ബോധ്യപ്പെടുത്തുന്ന രംഗമാണുള്ളത്. ഒരു പോലീസുകാരന്‍ വിന്‍ഡോയിലൂടെ സ്ത്രീയുടെ ഫോണ്‍ തട്ടിപ്പറിക്കുന്നത് വീഡിയോയില്‍ കാണാം. യുവതി ആകെ അമ്പരന്നുപോവുകയും പരിഭ്രമിക്കുകയും ചെയ്യുന്നുണ്ട്. പിന്നാലെ, തന്റെ ഫോണ്‍ തട്ടിപ്പറിച്ചത് പോലീസാണ് എന്ന് അവര്‍ക്ക് മനസിലാവുന്നു. പോലീസുകാരന്‍ അവരോട് കാര്യം പറഞ്ഞ് മനസിലാക്കുന്നതും കാണാം.
യാത്രയില്‍ എങ്ങനെ ശ്രദ്ധയോടെയിരിക്കണമെന്ന് ബോധ്യപ്പെടുത്താനാണ് പോലസുദ്യോഗസ്ഥന്‍ ഇത് ചെയ്തത്. കൃത്യമായ ഒരു സന്ദേശമാണ് ഈ പോലീസുദ്യോഗസ്ഥന്‍ ഇതുവഴി നല്‍കുന്നത്. നമ്മുടെ സുരക്ഷയ്ക്ക് വേണ്ടി പോലീസ് അടക്കമുള്ള സേനകളുണ്ടെങ്കിലും നമ്മള്‍ ജാഗ്രത പാലിക്കേണ്ടത് പാലിക്കുക തന്നെ ചെയ്യണമെന്നും വീഡിയോയുടെ കാപ്ഷനില്‍ സൂചിപ്പിക്കുന്നത്.