Tuesday, March 10, 2026 Last Updated 42 Min 30 Sec ago English Edition
Todays E paper
Ads by Google
Saturday 07 Mar 2026 08.27 AM

ഇവരൊരു സ്ത്രീയാണോ? അയല്‍വാസിയോട് പ്രതികാരം ചെയ്യാന്‍ തെരുവുനായ്ക്കളെ മതില്‍ എറിഞ്ഞ് യുവതി, ആളിക്കത്തി ജനരോഷം

woman, throw, puppies, wall, anger, neighbour

വ്യക്തി വൈരാഗ്യവും പ്രതികാര മനോഭാവവും മന8ുഷ്യനുമാത്രമുള്ള സ്വഭാവ സവിശേഷതയാണ്. ആരോടെങ്കിലും ദേഷ്യം ഉണ്ടെങ്കില്‍ അത് ആ വ്യക്തികളോട് തീര്‍ക്കാതെ അവര്‍ക്ക് പ്രിയമുള്ളതിനെ ഇരയാക്കുന്നതും മനുഷ്യന് മാത്രമുള്ള പ്രത്യേകതയാണ്. എതിരെ നില്‍ക്കുന്ന ശത്രുവിനോട് ഏറ്റുമുട്ടാന്‍ കഴിയില്ലെന്ന് വരുന്ന സന്ദര്‍ഭങ്ങളിലാണ് സാധാരണയായി ഇത്തരത്തില്‍ മനുഷ്യന്‍ പെരുമാറാറ്. കഴിഞ്ഞ ദിവസം തമിഴ്‌നാട്ടിലെ മൃഗസംരക്ഷക പ്രവര്‍ത്തകനായ വിദിത് ശര്‍മ്മ പങ്കുവച്ച ഒരു വീഡിയോ അത്തരത്തിലൊന്നായിരുന്നു.

അയല്‍വാസിയോടുള്ള വ്യക്തിപരമായ തര്‍ക്കത്തെത്തുടര്‍ന്ന് ആ ദേഷ്യം തെരുവുനായ്ക്കളോട് തീര്‍ക്കുന്ന യുവതിയുടെ വീഡിയോയാണിത്. വിദിത് ശര്‍മ്മ എന്ന വ്യക്തയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഇതില്‍ ഇരു മതിലുകള്‍ക്ക് ഇടയിലെ മണ്‍പാതയില്‍ ഒരു ഓട്ടോ നിര്‍ത്തിയിട്ടിരിക്കുന്നത് കാണാം. ഇതിനിടെ എതിര്‍വശത്തെ ഗേറ്റ് തുറന്ന് ഒരു സ്ത്രീ പുറത്തേക്ക് വരികയും ഓട്ടോയുടെ അടുത്ത നിന്നിരുന്ന ഏഴോളം പട്ടിക്കുഞ്ഞുങ്ങളില്‍ നിന്നും ഒന്നിനെ എടുത്ത് അയള്‍വാസിയുടെ മതിലിലേക്ക് വലിച്ചെറിയുകയും ചെയ്യുന്നു. ഈ പട്ടിക്കുഞ്ഞ് പിടഞ്ഞ് വീഴുന്നതിനിടെ മറ്റൊരു പട്ടിക്കുഞ്ഞിനെയും ഇവര്‍ മതിലിലേക്ക് വലിച്ചെറിയുന്നു. ഇതിനിടെ ദൂരെ നിന്നും തെരുവി പട്ടികള്‍ കുരയ്ക്കുന്നതും കാണാം. എന്നാല്‍ ഈ സമയമത്രയും ഓട്ടോയിലുണ്ടായിരുന്ന െ്രെഡവര്‍ പ്രതികരിക്കുന്നില്ല. ഇയാള്‍ ഓട്ടോയും എടുത്ത് പോകാന്‍ ശ്രമിക്കുന്നതിനിടെ വീഡിയോ അവസാനിക്കുന്നു.

വിവരമറിഞ്ഞ് പോലീസ് ഉദ്യോഗസ്ഥരോടൊപ്പം മൃഗസംരക്ഷണ സംഘം സ്ഥലത്തെത്തിയപ്പോള്‍, സ്ത്രീ വീടിനുള്ളില്‍ ഉണ്ടായിരുന്നെങ്കിലും വീട് വാതില്‍ തുറക്കാന്‍ തയ്യാറായില്ലെന്നും കുറിപ്പില്‍ പറയുന്നു. ഒടുവില്‍ ഒരു മണിക്കൂറിന് ശേഷം അവര്‍ പുറത്തിറങ്ങിയെങ്കിലും സ്വന്തം കുട്ടികളെ മറയാക്കിപ്പിടിച്ചെന്നു. വീഡിയോ ഏതാണ്ട് നൂറോളം പേരാണ് പങ്കുവച്ചത്. പതിനായിരക്കണക്കിന് ആളുകള്‍ ഇതിനകം വീഡിയോ കണ്ടുകഴിഞ്ഞു. വീഡിയോ കണ്ടവരില്‍ മിക്കയാളുകളും യുവതിക്കെതിരെ ശക്തമായ നടപടി വേണമെന്ന് ആവശ്യപ്പെട്ടു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW