Saturday, March 14, 2026 Last Updated 5 Min 42 Sec ago English Edition
Todays E paper
Ads by Google
Saturday 22 Mar 2025 08.36 AM

എന്തിനീ ക്രൂരത: നായയെ ചങ്ങലയില്‍ പൂട്ടി ബൈക്കില്‍ വലിച്ചിഴച്ച് യുവാവ്, രാജസ്ഥാനില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത്

man, cruelty, dog, drag, bike, rajasthan

ഓരോ ദിവസവും കഴിയന്തോറും മനുഷ്യന്റെ അതിക്രൂരമായ സ്വഭാവം വെളിപ്പെടുത്തുന്ന ഒട്ടനവധി വീഡിയോകളാണ് പുറത്തുവന്നുക്കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ അത്തരത്തിലൊരു ക്രൂരതയുടെ വീഡിയോ ദൃശ്യങ്ങള്‍ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. രാജസ്ഥാനില്‍ നിന്നുള്ളതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഈ സംഭവത്തില്‍ ഒരാള്‍ നായയെ ചങ്ങലയില്‍ പൂട്ടി ബൈക്കില്‍ ബന്ധിപ്പിച്ച് റോഡിലൂടെ വലിച്ചിഴച്ചു കൊണ്ടു പോകുന്നതിന്റെ ദൃശ്യങ്ങളാണ് ഉള്ളത്.

വൈറലായ ഈ വീഡിയോ വ്യാപകമായ പ്രതിഷേധത്തിന് കാരണമായി. ക്രൂരതയ്ക്ക് ആ മനുഷ്യനെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് പലരും ആവശ്യപ്പെട്ടു. സോഷ്യല്‍ മീഡിയ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഈ ക്രൂരത നടന്നത് ഉദയ്പൂരിലെ ബലിച്ച പ്രദേശത്താണ്. സംഭവത്തില്‍ പ്രകോപിതരായ നാട്ടുകാര്‍ സംഘടിച്ചതോടെ ഒടുവില്‍ ആ ക്രൂരകൃത്യം ചെയ്ത മനുഷ്യന്‍ പരസ്യമായി ക്ഷമാപണം നടത്തിയ ശേഷം അവിടെ നിന്നും രക്ഷപ്പെട്ടു പോവുകയായിരുന്നു.

വീഡിയോയില്‍ ഇയാള്‍ നായയെ ചങ്ങല കൊണ്ട് ബൈക്കില്‍ ബന്ധിച്ച് ചിരിച്ചുകൊണ്ട് ബൈക്ക് ഓടിച്ചു വരുന്നത് കാണാം. ഈ ക്രൂരത ശ്രദ്ധയില്‍പ്പെട്ട വഴിയാത്രക്കാരിയായ ഒരു സ്ത്രീ പെട്ടെന്ന് സംഭവത്തില്‍ ഇടപെടുകയായിരുന്നു. അയാളുടെ വണ്ടി നിര്‍ത്തിച്ച അവര്‍ താനൊരു മൃഗം ആണോ എന്ന് ചോദിച്ച് ആ മനുഷ്യനെ ശകാരിക്കുന്നത് വീഡിയോയില്‍ കാണാം. ഉടന്‍തന്നെ അയാള്‍ നായയുടെ ചങ്ങല അഴിച്ച് മാറ്റി അതിനെ മോചിപ്പിക്കുന്നു. അപ്പോഴേക്കും അവിടെ കൂടിയ നാട്ടുകാര്‍ ഇയാളെ ശകാരിക്കുന്നതും ഒടുവില്‍ രക്ഷപ്പെടാനായി അയാള്‍ പരസ്യമായി മാപ്പ് പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം.

Ads by Google
Ads by Google
LATEST NEWS
TRENDING NOW