Wednesday, March 11, 2026 Last Updated 3 Min 52 Sec ago English Edition
Todays E paper
Ads by Google
Friday 06 Mar 2026 10.40 AM

' നല്ലൊരു വ്യക്തിത്വത്തിന്റെ ഉടമ' ; കലാഭവന്‍ മണിയുടെ ഓര്‍മ്മ ദിനത്തില്‍ കുറിപ്പുമായി ജി. വേണുഗോപാല്‍

g venugopal

മലയാളികളുടെ മനസ്സില്‍ ഇന്നും മായാതെ നില്‍ക്കുന്ന അതുല്യ കലാകാരനാണ് കലാഭവന്‍ മണി. മിമിക്രി വേദിയില്‍ നിന്ന് സിനിമയിലെത്തിയ മണി വളരെ പെട്ടന്നാണ് ജനഹൃദയങ്ങളില്‍ ഇടം പിടിച്ചത്. ഇന്ന് മണിയുടെ പത്താം ഓര്‍മ്മ ദിനം ആണ്. ഈ അവസരത്തില്‍ ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് ഗായകന്‍ ജി. വേണുഗോപാല്‍.

' ഇന്ന് മണിയുടെ പത്താം ഓര്‍മ്മ വര്‍ഷം. നൈസര്‍ഗ്ഗികമായ പ്രതിഭയായിരുന്നു മണിയുടേത്. അഭിനയവും സംഗീതവുമെല്ലാം വളരെ സ്വാഭാവികമായ് കൈവന്നു ചേര്‍ന്നിരുന്നു മണിയ്ക്ക്. നല്ലൊരു വ്യക്തിത്വത്തിനുടമയായ മണിയുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ ഈ സഹോദരന്റെ ഒരു പിടി കണ്ണീര്‍ പൂക്കള്‍', എന്നാണ് ജി. വേണുഗോപാലിന്റെ വാക്കുകള്‍. കലാഭവന്‍ മണിയ്‌ക്കൊപ്പമുളള ചിത്രവും ജി. വേണുഗോപാല്‍ പങ്കുവച്ചു.

മലയാള സിനിമയെയും ആരാധകരെയും ഒരുപോലെ ഞെട്ടിച്ച ഒന്നായിരുന്നു കലാഭവന്‍ മണിയുടെ അപ്രതീക്ഷിത വിയോഗം. 2016 മാര്‍ച്ച് 6-ന് ആണ് കലാഭവന്‍ മണി അന്തരിച്ചത്.

ചാലക്കുടിക്കാരനായ മണി, ഒരു ഓട്ടോറിക്ഷാ ഡ്രൈവറായി ജീവിതം ആരംഭിച്ച് പിന്നീട് കലാഭവന്‍ എന്ന പ്രശസ്തമായ മിമിക്രി ട്രൂപ്പിലൂടെയാണ് കലാരംഗത്ത് എത്തിയത്. സിബി മലയില്‍ സംവിധാനം ചെയ്ത് 1995ല്‍ പുറത്തിറങ്ങിയ ' അക്ഷരം' ആണ് മണിയുടെ ആദ്യ സിനിമ. പിന്നീട് മലയാളത്തിലും തമിഴിലും തെലുങ്കിലുമായി അദ്ദേഹം നിരവധി സിനിമകളില്‍ അഭിനയിച്ചു. കലാഭവന്‍ മണിയുടെ നാടന്‍ പാട്ടുകള്‍ക്കും ആരാധകര്‍ ഏറെയാണ്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW