-->
മലയാള സംഗീത ലോകത്ത് റിയാലിറ്റി ഷോകളിലൂടെയും ഭക്തിഗാനങ്ങളിലൂടെയും ശ്രദ്ധേയയായ ഗായികയാണ് ആതിര മുരളി. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ആതിര മുരളി. അടുത്ത സുഹൃത്തായ ജയേഷാണ് ഗിറ്റാറിസ്റ്റായ ജയേഷാണ് ആതിരയുടെ ഭര്‍ത്താവ്. ജാനി എന്നാണ് ഇവരുടെ മകളുടെ പേര്.
ഇപ്പോഴിതാ വീണ്ടും അമ്മയാവാന്‍ പോകുന്ന സന്തോഷ വാര്‍ത്ത ആരാധകരുമായി പങ്കുവെയ്ക്കുകയാണ് ആതിര മുരളി. ഞങ്ങളുടെ കുഞ്ഞനുഗ്രഹം വരാനൊരുങ്ങുകയാണെന്ന് പറഞ്ഞായിരുന്നു ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. അതീവ സുന്ദരിയായി നിറവയറില്‍ കൈവെച്ചായിരുന്നു ചിത്രങ്ങള്‍ക്ക് പോസ് ചെയ്തത്. നിരവധി പേരായിരുന്നു ആതിരയ്ക്കും ജയേഷിനും ആശംസ അറിയിച്ച് എത്തിയത്.