-->
ഇസ്രയേല്‍- ഇറാന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ അറേബ്യന്‍ നാടുകളായ സൗദി അറേബ്യ, ദുബായ്, കുവൈത്ത്, ഖത്തര്‍ എന്നിവിടങ്ങളിലെല്ലാം ആശങ്ക നിലനില്‍ക്കുകയാണ്. പല സ്ഥലങ്ങളിലും സ്‌ഫോടനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. റാപ്പര്‍ യോയോ ഹണി സിങ് ഇപ്പോള്‍ ദുബായിലാണുളളത്. താന്‍ താമസിക്കുന്ന നഗരത്തില്‍ എല്ലാം സുരക്ഷിതമാണെന്ന് അറിയിച്ചിരിക്കുകയാണ് അദ്ദേഹം.
ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് താന്‍ സുരക്ഷിതനാണെന്ന വിവരം അദ്ദേഹം അറിയിച്ചത്. ഒരു റസ്റ്ററന്റിലിരുന്ന് ഭക്ഷണം കഴിക്കുന്നതിന്റെ വീഡിയോയും അദ്ദേഹം പങ്കുവെച്ചു. ' ദുബായ് സമാധാനപൂര്‍ണമാണ്. അതീവ സുരക്ഷിതവുമാണ്. വാര്‍ത്തകളിലെ അടിസ്ഥാനരഹിതമായ കിംവദന്തികള്‍ വിശ്വസിക്കരുത്'. വീഡിയോയ്‌ക്കൊപ്പം അദ്ദേഹം കുറിച്ചു.
കഴിഞ്ഞ ദിവസം ദുബായിലെ തന്റെ റെക്കോര്‍ഡിങ് സ്റ്റുഡിയോയില്‍ നിന്നുളള ഒരു വീഡിയോയും അദ്ദേഹം പങ്കുവെച്ചു. ' ഞങ്ങള്‍ ദുബായില്‍ സുരക്ഷിതരാണ്, ജോലി ചെയ്യുകയാണ്'. എന്നാണ് അദ്ദേഹത്തിന്റെ വാക്കുകള്‍.