Tuesday, March 10, 2026 Last Updated 38 Min 0 Sec ago English Edition
Todays E paper
Ads by Google
Wednesday 04 Mar 2026 02.36 PM

പിഎഫുമില്ല, ഗ്രാറ്റിവിറ്റിയുമില്ല: 17 വര്‍ഷത്തെ നീണ്ട സേവനത്തിന് ശേഷം ഒന്നും നല്‍കാതെ പിരിച്ചുവിട്ട് കമ്പനി, പൊട്ടിക്കരഞ്ഞ് യുവാവ്

man, 17, years, service,  company, viral, video

ജോലിമേഖലയില്‍ ആളുകള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ വലിയ ചച്ചയാകാറുണ്ട്. ഇപ്പോഴിതാ എയര്‍ടെല്ലില്‍ 17 വര്‍ഷം സേവനമനുഷ്ഠിച്ച പവന്‍ ശര്‍മ്മ എന്ന ജീവനക്കാരന്‍, ആനുകൂല്യങ്ങളൊന്നുമില്ലാതെ ജോലിയില്‍ നിന്ന് പുറത്താക്കപ്പെട്ടതിനെക്കുറിച്ച് പങ്കുവെച്ച വീഡിയോയാണ് നെറ്റീസണ്‍സിനിടയില്‍ വലിയ ചര്‍ച്ചയാകുന്നത്. പിഎഫ്, ഗ്രാറ്റുവിറ്റി തുടങ്ങിയ ആനുകൂല്യങ്ങള്‍ പോലും നല്‍കാതെയാണ് തന്നെ പിരിച്ചുവിട്ടതെന്ന് അദ്ദേഹം പൊട്ടിക്കരഞ്ഞുകൊണ്ട് വീഡിയോയില്‍ പറയുന്നു.

തന്റെ ജീവിതത്തിന്റെ വലിയൊരു ഭാഗം കമ്പനിക്കായി മാറ്റിവെച്ച ഒരാളോട് കോര്‍പ്പറേറ്റ് ലോകം കാണിക്കുന്ന ക്രൂരതയുടെ നേര്‍ചിത്രമായാണ് ഈ സംഭവം വിലയിരുത്തപ്പെടുന്നത്. താന്‍ ജോലി ചെയ്തിരുന്ന ഓഫീസിന് മുന്നില്‍ നിന്നുകൊണ്ടാണ് പവന്‍ തന്റെ സങ്കടം പങ്കുവെച്ചത്. ദീര്‍ഘകാലം ജോലി ചെയ്ത തങ്ങളെപ്പോലുള്ളവരുടെ കുടുംബത്തിന്റെ അവസ്ഥ സുനില്‍ ഭാരതി മിത്തല്‍ കാണണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിക്കുന്നു. മറ്റ് ജോലികള്‍ ചെയ്യാനുള്ള ഉയര്‍ന്ന വിദ്യാഭ്യാസമില്ലാത്ത തനിക്ക് ഇനി എങ്ങനെ മുന്നോട്ട് പോകുമെന്ന് അറിയില്ലെന്നും, തന്റെ വരുമാനമാര്‍ഗ്ഗം അടഞ്ഞുവെന്നും പവന്‍ ആശങ്കപ്പെടുന്നു.

ഈ വീഡിയോ വൈറലായതോടെ ഇന്ത്യയിലെ തൊഴില്‍ സുരക്ഷയെക്കുറിച്ചും കോര്‍പ്പറേറ്റ് നിയമങ്ങളെക്കുറിച്ചും കടുത്ത വിമര്‍ശനങ്ങളാണ് ഉയരുന്നത്. 17 വര്‍ഷത്തെ വിശ്വസ്തതയ്ക്ക് ലഭിച്ച വഞ്ചനയാണിതെന്നും, ലാഭമുണ്ടാക്കാന്‍ കൂടെനിന്ന ജീവനക്കാരെ വെറുംകൈയോടെ വിട്ടയക്കുന്നത് നീതീകരിക്കാനാവില്ലെന്നും നിരവധി പേര്‍ കമന്റ് ചെയ്തു. കോര്‍പ്പറേറ്റ് കമ്പനികളിലെ ജീവനക്കാരുടെ നിസ്സഹായാവസ്ഥയെക്കുറിച്ചുള്ള വലിയൊരു സംവാദത്തിനാണ് ഈ വീഡിയോ തുടക്കമിട്ടിരിക്കുന്നത്. നിലവില്‍ ഈ വിഷയത്തില്‍ എയര്‍ടെല്ലിന്റെ ഭാഗത്തുനിന്ന് ഔദ്യോഗിക വിശദീകരണമൊന്നും ലഭ്യമായിട്ടില്ല. ഒരു സാധാരണ ജീവനക്കാരന്റെ കണ്ണീരും നിസ്സഹായാവസ്ഥയും സോഷ്യല്‍ മീഡിയ ഏറ്റെടുത്തതോടെ സംഭവത്തിന് വലിയ പ്രാധാന്യമാണ് ലഭിച്ചിരിക്കുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW