Wednesday, March 11, 2026 Last Updated 44 Min 14 Sec ago English Edition
Todays E paper
Ads by Google
Saturday 18 Oct 2025 01.38 PM

ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം ചിലവഴിക്കാന്‍ കോര്‍പറേറ്റ് ജോലി ഉപേക്ഷിച്ചു, ഇപ്പോള്‍ ഡ്രൈവര്‍: സമ്പാദിക്കുന്നത് അരലക്ഷം രൂപ

bengaluru, man, quit, corporate, life

കോര്‍പറേറ്റ് ജോലി ഉപേക്ഷിച്ച് ഡ്രൈവര്‍ ജോലി തിരഞ്ഞെടുത്ത യുവാവ് മാസം സമ്പാദിക്കുന്നത് 56,000 രൂപ. ബെംഗളൂരു സ്വദേശിയായ ദീപേഷ് എന്ന യുവാവാണ് കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാന്‍ 40000 രൂപ ശമ്പളമുണ്ടായിരുന്ന ജോലി ഉപേക്ഷിച്ച് ഡ്രൈവറായി മാറിയത്. വരുണ്‍ അഗര്‍വാള്‍ എന്ന സംരഭകനാണ് ദീപേഷിനെ കുറിച്ച് ലിങ്ക്ഡ്ഇന്നില്‍ കുറിപ്പ് പങ്കുവെച്ചത്.

എല്ലാ മാസവും ശമ്പളം ലഭിക്കുമായിരുന്നെങ്കിലും ഭാര്യയ്ക്കും കുട്ടികള്‍ക്കുമൊപ്പം സമയം ചെലവഴിക്കാന്‍ കഴിഞ്ഞിരുന്നില്ല. ജോലിയും കുടുംബജീവിതവും ഒരുമിച്ച് കൊണ്ടുപോകാന്‍ ബുദ്ധിമുട്ടായതോടെ ദീപേഷ് ഊബര്‍ ഡ്രൈവറാകുകയായിരുന്നു. കുടുംബത്തിനും മനസമാധാനത്തിനും മുന്‍ഗണന നല്‍കാന്‍ ആഗ്രഹിച്ചതിനാലാണ് അദ്ദേഹം മുഴുവന്‍ സമയ ക്യാബ് െ്രെഡവറായതെന്ന് വരുണ്‍ അഗര്‍വാള്‍ പറയുന്നു. സഹപ്രവര്‍ത്തകരെല്ലാം ആ തീരുമാനത്തെ എതിര്‍ത്തെങ്കിലും ദീപേഷ് മുന്നോട്ടുപോകുകയായിരുന്നു. ഇപ്പോള്‍ ഒരു മാസം 21 ദിവസം ജോലി ചെയ്താല്‍ മതി. 56000 രൂപയോളം സമ്പാദിക്കാനും കഴിയും.

ഇതിനിടയില്‍ സ്വന്തമായി ഒരു കാര്‍ വാങ്ങാനുള്ള പണം ദീപേഷ് സ്വരൂപിക്കുകയും ചെയ്തു. ഇനി ഒരു െ്രെഡവറെ നിയമിച്ച് സ്വന്തമായി ഒരു ബിസിനസ് തുടങ്ങാനാണ് ദീപേഷിന്റെ പദ്ധതി. ഈ പോസ്റ്റിന് താഴെ ഒട്ടേറെപ്പേരാണ് ദീപേഷിനെ അഭിനന്ദിച്ച് കമന്റ് ചെയ്തത്. സ്ഥിരമായ കോര്‍പറ്റേറ്റ് ജോലിയേക്കാള്‍ കുടുംബത്തിന് പ്രാധാന്യം നല്‍കിയ ദീപേഷിന്റെ ധൈര്യത്തെ സമ്മതിക്കണമെന്നായിരുന്നു പലരും കുറിച്ചത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW