Wednesday, March 11, 2026 Last Updated 56 Min 52 Sec ago English Edition
Todays E paper
Ads by Google
Saturday 18 Oct 2025 10.51 AM

പോകുന്നവര്‍ പൊക്കോളു, ഒരാള്‍ പോയാല്‍ മറ്റൊരാള്‍ വരും: ജോലി സ്ഥലത്തെ ദുരനുഭവം പങ്കുവച്ച് യുവതി

woman, share, experience, corporate, life
representative image

ജോലി മേഖലകളിലെ ബുദ്ധിമുട്ടുകള്‍ ആളുകള്‍ തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ പങ്കുവയ്ക്കുന്നത് പതിവാണ്. ഇപ്പോഴിതാ തന്റെ ജോലി സ്ഥലത്ത് അംഗീകരിക്കപ്പെടാത്തതിന്റെ ദു:ഖം പങ്കുവച്ചിരിക്കുകയാണ് ഇവിടെ ഒരു യുവതി. സ്മൃതി ബാട്ടിഷ് എന്ന യുവതിയാണ് ലിങ്ക്ഡ്ഇന്നില്‍ ജോലി സ്ഥലത്ത് നേരിടുന്ന അവഗണനെയെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നത്.

ഒരു വര്‍ഷത്തിലേറെയായി സ്ഥാപനത്തില്‍ അഡ്വാന്‍സ്ഡ് അഷ്വറന്‍സ് അസോസിയേറ്റായി ജോലി ചെയ്യുകയായിരുന്നു യുവതി. തന്റെ ലിങ്ക്ഡ്ഇന്‍ പോസ്റ്റില്‍, കമ്പനിയിലെ തന്റെ അവസാന ദിവസത്തെ കുറിച്ചാണ് അവള്‍ ഓര്‍ക്കുന്നത്. 'ഏറ്റവും ദുഃഖകരമായ ദിവസങ്ങളില്‍ ഒന്ന്' എന്നാണ് ആ കമ്പനിയിലെ അവസാനദിനത്തെ അവള്‍ വിളിക്കുന്നത്. അത് താന്‍ ഈ സ്ഥാപനം വിടുന്നതുകൊണ്ടല്ല. മറിച്ച് താന്‍ നടത്തിയ ശ്രമങ്ങള്‍ക്ക് അവിടെ വേണ്ടത്ര അംഗീകാരം ലഭിക്കാത്തതുകൊണ്ടാണ് എന്നാണ് സ്മൃതിയുടെ പോസ്റ്റില്‍ പറയുന്നത്.

താന്‍ ഡെഡ്‌ലൈനുകള്‍ മീറ്റ് ചെയ്യാന്‍ രാവും പകലും ജോലി ചെയ്തു. ഒന്നര വര്‍ഷക്കാലം അസുഖമുള്ള സമയത്തും ജോലി ചെയ്തു. എന്നിട്ടും, ഔപചാരികമായ ഒരു അംഗീകാരമോ വിടവാങ്ങലോ തന്നില്ല എന്നാണ് അവള്‍ പറയുന്നത്. വലിയ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളില്‍ നിങ്ങളെ മാറ്റി മറ്റൊരാളെ എടുക്കുക എന്നത് എത്ര എളുപ്പമാണ് എന്ന് തനിക്ക് മനസിലായി എന്നും അവള്‍ പറയുന്നു.

ആ ദിവസമാണ് താന്‍ എടുത്തത് ശരിയായ തീരുമാനമാണ് എന്ന് തനിക്ക് മനസിലായത്. ജോലിസ്ഥലത്തെ തങ്ങളുടെ ശ്രമങ്ങള്‍ അവഗണിക്കപ്പെട്ടുവെന്ന് തോന്നുന്ന എല്ലാവരോടും തനിക്ക് പറയാനുള്ളത്, അവ ചിലപ്പോഴൊക്കെ ശ്രദ്ധിക്കപ്പെടാതെ പോയേക്കാം, എങ്കിലും അവ പ്രധാനമാണെന്ന് തിരിച്ചറിയുക എന്നു പറഞ്ഞുകൊണ്ടാണ് സ്മൃതി തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW